പ്രിയങ്കയുമായുള്ള പ്രണയം; ഒടുവിൽ പ്രതികരിച്ച് നിക്കിന്റെ മുൻ കാമുകി

olivia-culpo-on-priyanka-nick
SHARE

വിവാഹനിശ്ചയത്തിനുശേഷം മെക്സിക്കോയിൽ അവസധിക്കാലാഘോഷത്തിലായിരുന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗയകൻ നിക്ക് ജോനാസും. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ നിക്കുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെപ്പറ്റി തുറന്നുപറയുകയാണ് മുൻ കാമുകിയും മോഡലുമായ ഒലവിയ കൾപ്പോ. 

''ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നും. എന്നാൽ എല്ലാ പ്രണയവും വിജയകരമായി മുന്നോട്ടുപോകണം എന്നില്ല. നിക്കിനെ ഓർത്ത് സന്തോഷം മാത്രമേയുള്ളൂ.'', ഒലിവിയ പറഞ്ഞു.

രണ്ടുവർഷത്തെ പ്രണയത്തിനുശേഷം 2015ലാണ് നിക്കും ഒലിവിയയും വേർപിരിഞ്ഞത്. ഇതാദ്യമായാണ് നിക്ക–പ്രിയങ്ക ബന്ധത്തെക്കുറിച്ച് ഒലിവിയ പരസ്യപ്രതികരണം നടത്തുന്നത്.

കഴിഞ്ഞ മാസം മുംബൈയിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹനിശ്ചയം. 

MORE IN ENTERTAINMENT
SHOW MORE