കാവ്യ മാധവന്‍ അമ്മയാകുന്നു; കുടുംബം സന്തോഷത്തില്‍

dileep-kavya-new-1
SHARE

കുടുെബത്തിലേക്കെത്തുന്ന കുഞ്ഞതിഥിക്കായി കാത്ത് നടന്‍ ദിലീപും കാവ്യ മാധവനും. കാവ്യ മാധവൻ ഗർഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി.

പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്‍റെ മകൾ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം. 

‘കാവ്യ അമ്മയാകാൻ പോകുന്നു. എല്ലാവരും സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ'', കാവ്യ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബറിൽ കൊച്ചിയിൽ വെച്ചാണ് ദിലീപും കാവ്യയും വിവാഹിതരായത്.

MORE IN ENTERTAINMENT
SHOW MORE