ഐഫോണിലെടുത്ത ചിത്രം ഗൂഗിള്‍ പിക്സലെന്ന് അനുഷ്ക; പൊളിച്ചടുക്കി ട്രോളുകൾ

anushka-sharma-phone
SHARE

ഗൂഗിൾ പിക്സൽ സ്മാർട്ഫോണിലെടുത്ത ചിത്രമെന്ന പേരിൽ നടി അനുഷ്ക ശർമ പോസ്റ്റ് ചെയ്ത ചിത്രത്തിന് ട്രോൾമഴ. ചിത്രം അനുഷ്കയെ ചതിച്ചു. ചിത്രം ഷെയർ ചെയ്തത് ട്വിറ്ററിന്റെ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചർ ആരാധകർ കണ്ടുപിടിച്ചു.ഇതോടെ ഗൂഗിൾ പിക്സൽ കഥ പൊളിഞ്ഞു. 

ഐഫോണിലെടുത്ത ചിത്രമാണ് ഗൂഗിൾ പിക്സൽ എന്ന പേരിൽ പോസ്റ്റ് ചെയ്തത് എന്നാരോപിച്ച് ട്രോളുകളും തുടങ്ങി. 

സംഗതി ട്രോളായതോടെ ചിത്രം അനുഷ്ക ഡിലീറ്റ് ചെയ്തു. പിന്നീട് ട്വിറ്ററിന്റെ വെബ് ക്ലയന്റിൽ നിന്ന് വീണ്ടും പോസ്റ്റ് ചെയ്തു. 

പിക്സൽ ഫോണിലെടുത്ത ചിത്രം ഐഫോണിലേക്ക് അയച്ച ശേഷം പോസ്റ്റ് ചെയ്തതാകാമെന്ന് ഒരു കൂട്ടം വാദിക്കുന്നുണ്ട്. പക്ഷേ അങ്ങനെയെങ്കിൽ രണ്ടാമത് പോസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് ഗൂഗിൾ പിക്സലിൽ നിന്ന് പോസ്റ്റ് ചെയ്തില്ല എന്നാണ് മറുവാദം. 

ഗൂഗിൾ പിക്സൽ 2എക്സ്എൽ എന്ന മോഡലിന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു അനുഷ്കയുടെ ട്വീറ്റ്.

MORE IN ENTERTAINMENT
SHOW MORE