'മറന്നുവോ പൂമകളെ'; 'കസൂ'വിൽ ശോകഭാവം തീർത്ത് വൈക്കം വിജയലക്ഷ്മി

viji-vaikom
SHARE

എം ജയചന്ദ്രന്റെ 'മറന്നുവോ പൂമകളേ' എന്ന ഗാനം 'കസൂ'വിൽ വായിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ഗാനത്തിന്റെ ശോകഭാവം മുഴുവൻ ആവാഹിച്ചാണു വിജയലക്ഷ്മിയുടെ വായന. സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്. 

വിഡിയോ പങ്കുവച്ച് എം. ജയചന്ദ്രൻ കുറിച്ചത് ഇങ്ങനെ: 'പ്രിയപ്പെട്ട വിജി (വൈക്കം വിജയലക്ഷ്മി) എത്ര മനോഹരമായാണ് എന്റെ മറന്നുവോ പുമകളേ എന്ന ഗാനം അവളുടെ പ്രിയപ്പെട്ട സംഗീതോപകരണമായ കസൂവിൽ വായിച്ചത്. കഴിവും പ്രാഗൽഭ്യവുമുള്ള അസാമാന്യയായ സംഗീതജ്ഞയാണ് അവൾ. സംഗീതത്തോട് അവൾ കാണിക്കുന്ന കാണിക്കുന്ന ആത്മാർഥത വളരെ വലുതാണ്. തലമുറകൾക്കും സംസ്കാരങ്ങൾക്കും അതീതമായി മാറും അവളുടെ സംഗീതം. 

2006–ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ആധുനികകാലത്തെ വിസിൽ പോലുള്ള ഒരു സംഗീതോപകരണമാണ് കസൂ.

MORE IN ENTERTAINMENT
SHOW MORE