റഷ്യൻ നാടോടിക്കഥകൾ മലയാളത്തിലെത്തുന്നു

russian-stories
SHARE

കുട്ടികളെ ഏറെ സ്വാധീനിച്ച റഷ്യന്‍ മുത്തശ്ശികഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. റഷ്യന്‍ ഓണററി കോണ്‍സലും റഷ്യന്‍ കള്‍ച്ചറല്‍ സെന്ററുമാണു മലയാള വിവര്‍ത്തനത്തിനു പിന്നില്‍. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കെ.ജയകുമാര്‍ പുസ്തകം പ്രകാശനം ചെയ്തു

റഷ്യന്‍ മുത്തശി കഥകളിലെ ഇവാന്‍ രാജകുമാരനും,ബാബ യഹയും,വസിലസയും,കരടിയുമെല്ലാം പുസ്തക പ്രകാശനത്തോടൊപ്പം അരങ്ങിലെത്തിച്ചിരുന്നു. രതീഷ് സി നായരാണ് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തത്.പഴയ മുത്തശി കഥകള്‍ വായിക്കാത്തതിന്റെ കുറവ് ഇപ്പോഴത്തെ കുട്ടികള്‍ക്കുണ്ടെന്നു പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കെ.ജയകുമാര്‍ പറഞ്ഞു

റഷ്യന്‍ ഗായിക ക്സേസനിയ വസിലേവിസ്കിയയുടെ ഗാനവിരുന്നും പുസ്തക പ്രകാശനത്തൊടൊപ്പമുണ്ടായിരുന്നു

MORE IN ENTERTAINMENT
SHOW MORE