വിരാട് കോഹ്‍ലിയാകാൻ ദുൽഖർ സൽമാൻ; ആരാധകർ പ്രതീക്ഷയിൽ

dq-viru
SHARE

മലയാളത്തിന്റെ യുവ സൂപ്പർ താരം ദുൽഖർ  സൽമാൻ ഇന്ത്യൻ  ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലിയുടെ വേഷത്തിലെത്തുന്നു? ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ വാർത്ത. 'അനൂജ ചൗഹാന്‍റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് ദുൽഖർ വിരാടായി എത്തുക എന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്ത. 

സോനം കപൂറാണ് ചിത്രത്തിലെ നായിക. 2008ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ഒരു പരസ്യ കമ്പനിയുടെ എക്സിക്യൂട്ടിവ് എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടർ. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുൾപ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തിൽ സോയ പങ്കെടുക്കുന്നതും അവർ പിന്നീട് ടീമിന്റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. 

സോയയുടെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമിന്റെ ഭാഗ്യമായി മുദ്ര കുത്തപ്പെടുന്നു. ഇതോടെ, 2011ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാൻ ക്രിക്കറ്റ് ബോർഡ് സോയയെ നിർബന്ധിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ അന്നത്തെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന കോഹ്‍ലിയുെട വേഷമാണ് ദുൽഖർ ചെയ്യുന്നത്. എന്നാൽ അന്ന് കോഹ്‍ലി ഇത്ര വലിയ താരമായിരുന്നില്ല. ബാറ്റിംഗ് നിലയിൽ നാലാമതായാണ് കോഹ്‍ലി അന്ന് ഇറങ്ങിയത്. 

ക്രിക്കറ്റ് താരങ്ങളുടെ വേഷം ചെയ്യുന്നതിനുള്ള മുന്നൊരുക്കമായുള്ള വർഷ്ഷോപ്പിലും സോനവും ദുൽഖറും പങ്കാളികളാകുമെന്നാണ് റിപ്പോർട്ട്. സോനം കപൂറിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. 'പരമാണു ദി സ്റ്റോറി ഓഫ് പൊഖ്റാന്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ അഭിഷേക് ശർമയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

MORE IN ENTERTAINMENT
SHOW MORE