കാത്തിരുന്ന സഖാവിന്റെ കഥയുമായി സീതാകല്യാണം

Seetha-kalyanam-1
SHARE

കാത്തിരിക്കാമോ സഖാവ് ഒന്ന് കൂടെ ജീവിക്കാൻ എന്ന് ടാഗ് ലൈനുമായി എത്തിയ മൗനത്തിന്റെ രണ്ടാം ഭാഗവും ശ്രദ്ധ നേടുന്നു.  പരസ്പരം പറയാതെ പ്രണയിച്ച് ഒടുവിൽ രണ്ടു വഴികളിലേയ്ക്ക് വേർ പിരിഞ്ഞ് പോയവരുടെ കഥയാണ് മൗനത്തിലൂടെ പറ‍ഞ്ഞത്. പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്.

ഇപ്പോഴിതാ മൗനത്തിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. സീത കല്യാണം എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. കല്യാണ പശ്ചാത്തലത്തിലാണ് രണ്ടാഭാഗം ഒരുക്കിയിരിക്കുന്നത്. മകളുടെ കല്യാണത്തോടെ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സഖാവിന്റേയും നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രം കഴിയുന്ന ബാലചന്ദ്രന്റേയും കഥയാണ് സീത കല്യാണം.

സംഗീതവും ദൃശ്യങ്ങളും ഒരുപോലെ മിഴിവേകുന്ന സീതാകല്യാണത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ആഘോഷ് വൈഷ്ണവം ആണ്. നവീൻ മാരാരുടെ വരികൾക്ക് സുമേഷ് പരമേശ്വര്‍ ഈണം പകർന്നപ്പോള്‍ രാജലക്ഷ്മിയാണ് ആലാപനം.

എ വി പ്രൊഡക്ഷൻസിന്‍റെ എട്ടാമത്തെ പ്രൊജക്റ്റാണ് സീതാകല്യാണം. രാഹുൽ ആർ നായർ, ഡോ. അബിൻ വിജയൻ, ഡോ. അക്ഷര വിജയൻ, പാർവതി സോമനാഥ്, രുദ്രകൃഷ്ണൻ, ജോസഫ് ജോൺ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തിയിട്ടുള്ളത്.

MORE IN ENTERTAINMENT
SHOW MORE