എന്റെയൊപ്പമുള്ള നടി ആരാണ്?; ശ്രീദേവിയെ തിരിച്ചറിയാനാവാതെ ഋഷികപൂർ; ആരാധകർ ഞെട്ടി

sridevi-rishikapoor
SHARE

ഇത് ഏത് സിനിമയാണ്? എന്റെയൊപ്പമുള്ള നടി ആരാണ്? എനിക്കവരെ തിരിച്ചറിയാൻ സാധിക്കുന്നില്ല. ശ്രീദേവിയോടൊപ്പം ഡാൻസ് ചെയ്യുന്ന ഒരു പഴയകാലചിത്രത്തിന് ബോളീവുഡ് താരം ഋഷികപൂർ നൽകിയ ഈ ട്വീറ്റ് ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ഋഷികപൂർ മറന്നാലും ആരാധകർക്ക് അത്ര വേഗമൊന്നും ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ മറക്കാനാകില്ല. 

താരത്തിന്റെ ട്വീറ്റിന് താഴെ പിന്നങ്ങോട്ട് ഓർമട്വീറ്റുകൾ ഒഴുകിയെത്തി. "നിങ്ങൾക്ക് ഓർക്കാൻ സാധിക്കുന്നില്ലെങ്കിലും നിങ്ങളുടെ ചുവടുകൾക്കനുസരിച്ച് ചുവടുവെയ്ക്കുന്ന ശ്രീദേവിയെ ഞങ്ങൾക്ക് മറക്കാനാകുന്നില്ല ചീറ്റു ജീ" എന്നായിരുന്നു ഒരു കമന്റ്. ഒരു ആരാധകൻ ട്വീറ്റ് ചെയ്ത കോൻ സച്ച്താ, കോൻ ജൂഢാ എന്ന സിനിമയിലെ ഗാനരംഗത്തിലെ ചിത്രത്തിന് താഴെയാണ് ഋഷികപൂർ ഈ നടി ആരാണെന്ന് ചോദിച്ചത്? ഋഷികപൂറും ശ്രീദേവിയും ഒന്നിച്ച ചാന്ദിനിയും നാഗിനും ബോളീവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. 

MORE IN ENTERTAINMENT
SHOW MORE