മഹാനടനം; ഭാവങ്ങളുടെ കടലിരമ്പം; ‘പേരന്‍പു’മായി അമ്പരപ്പിച്ച് മമ്മൂട്ടി; വിഡിയോ

mammootty-perambu
SHARE

ഭാവങ്ങളുടെ കടലിളക്കങ്ങളെ ഉള്ളിലൊളിപ്പിച്ചാണ് ആ വരവെന്ന് ഉറപ്പായി. സിനിമാപ്രമുഖരുടെ നല്ല വാക്കുകളില്‍, സിനിമ കണ്ടുള്ള അമ്പരപ്പുകളില്‍ മാത്രമറിഞ്ഞ പേരന്‍പ് ഇതാ വരവറിയിച്ചിരിക്കുന്നു. കാത്തുകാത്തൊടുവിലെത്തിയ ആദ്യ ടീസറിന് ഹൃദ്യവരവേല്‍പ്. ടീസറില്‍ ശബ്ദം കൊണ്ടും ഭാവം കൊണ്ടും മമ്മൂട്ടി എന്ന മഹാനടന്‍ അക്ഷരാര്‍ത്ഥത്തില്‍ ‍‍ഞെട്ടിക്കുന്നു.

അപൂര്‍വ അസുഖബാധിതയായ മകളുടെ ദുരിതങ്ങളെ ഉള്ളിലേല്‍ക്കുന്ന അച്ഛന്‍റെ നോവുഭാരങ്ങളെ മമ്മൂട്ടി അത്യപൂര്‍വ്വ മികവോടെ അവതരിപ്പിക്കുന്നു. സംഭഷണം ഇങ്ങനെ: പാപ്പാ ഏ മത്ത കുളൈന്തങ്ക മാരി നടക്കലേന്ന് പല വർഷമാ വരുത്തപ്പെട്ട എനക്ക് പാപ്പാ മാരി നടക്കറത് എവളോ പെരിയ കഷ്ടം ന്ന് തെരിഞ്ചതുക്ക് അപ്പുറം താ ഒരുത്തരെ ഏ നീ മത്തവങ്കെ മാരി ഇൽറേന്ന് കേക്കറത് എവളോ പെരിയ വൻ മുറെന്ന് പുരിഞ്ചിത്. 

ദേശീയ പുരസ്കാര ജേതാവായ റാം ആണ് സംവിധായകന്‍. ലോക ചലച്ചിത്രോല്‍സവങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെ തലയെടുപ്പായി കയ്യടിപ്പിച്ചതിന് ശേഷമാണ് പേരന്‍പ് ഇന്ത്യയില്‍ റിലീസിനെത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ടീസറിനൊപ്പം ചിത്രത്തിലെ പാട്ടുകളുടെ ഓഡിയോയും പുറത്തിറങ്ങി. യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകള്‍ ഒരുക്കിയത്.  

MORE IN ENTERTAINMENT
SHOW MORE