കട്ടകലിപ്പിൽ കോഹ്‌ലിയെ നോക്കി അനുഷ്ക; പിറന്നാളിനിടെ പോരടിയോയെന്ന് ആരാധകർ

virushka
SHARE

ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മുപ്പത്തിയേഴാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഗംഭീരമായിട്ടുതന്നെയായിരുന്നു ധോണി പിറന്നാളാഘോഷം. ധോണിയുടെ സൗഹൃദവലയത്തിലുള്ള ക്രിക്കറ്റിലെയും-ബോളിവുഡിലെയും താരങ്ങളുടെ സംഗമവേദികൂടിയായിരുന്നു പിറന്നാൾ ദിനം. എത്തിയ സെലിബ്രിറ്റികളിൽ ആരാധകരുടെ പ്രിയപ്പെട്ട വിരുഷ്ക ജോഡികളുമുണ്ടായിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തേക്കാൾ വൈറലായിരിക്കുന്നത് വിരാടിന്റെയും അനുഷ്കയുടെയും ഒരു ചിത്രമാണ്. 

dhoni-birthday

വിരാട് കോഹ്‌ലിയെ കട്ടകലിപ്പായി നോക്കുന്ന അനുഷ്കയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ധോണിയുടെ ബയോപിക്കിന്റെ നിര്‍മ്മാതാവായ അരുണ്‍ പാണ്ഡെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. അനുഷ്ക എന്തിനാണ് കോഹ്‌ലിയെ ഇങ്ങനെ നോക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം? പിറന്നാളാഘോഷത്തിനിടയ്ക്ക് എങ്കിലും വഴക്കിടാതെ ഇരുന്നുകൂടെയെന്നും ആരാധകർ ചോദിക്കുന്നു. ഏതായാലും അനുഷ്കയുടെയും വിരാടിന്റെയും ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം ഈ കട്ടകലിപ്പ് ചിത്രവും വൈറൽതന്നെയാണ്. 

MORE IN ENTERTAINMENT
SHOW MORE