ജയസൂര്യ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ പ്രദര്‍ശനത്തിന്

fillm-merikkutty-t
SHARE

ജയസൂര്യ ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കുന്ന പുതിയ ചിത്രം ' ഞാന്‍ മേരിക്കുട്ടി ' പ്രദര്‍ശനത്തിനെത്തി. കൊച്ചിയിലെ അമ്പതോളം ട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പമാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത് ശങ്കറും ചിത്രം കണ്ടത്.  

ഞാന്‍ മേരിക്കുട്ടിയില്‍ നായകനില്ല.  ഉള്ളതൊരു ട്രാന്‍സ്ജെന്‍ഡറാണ്. ജയസൂര്യ അവതരിപ്പിച്ച ആ മേരിക്കുട്ടിയെകണ്ട് കൈയ്യടിച്ചവര്‍ തിയറ്ററിന് പുറത്തും ആ സന്തോഷം മറച്ചുവച്ചില്ല. സ്വന്തം ജീവിതംതന്നെയാണ് മേരിക്കുട്ടിയില്‍ കണ്ടതെന്ന് പറഞ്ഞു ചിലര്‍.

അഭിനയിച്ചതിനുമപ്പുറം ജീവിതത്തില്‍ നേരിട്ടുകണ്ടും അടുത്തുമറിഞ്ഞവരെ പിഴവില്ലാതെ പകര്‍ത്താനായതിന്റെ സന്തോഷത്തില്‍ ജയസൂര്യ. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക. പുണ്യാളന്‍ അഗര്‍ബത്തീസിനുശേഷം രഞ്ജിത് ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രം പുണ്യാളന്‍ സിനിമാസാണ് പ്രദര്‍ശനത്തിനെത്തിച്ചത്.

MORE IN ENTERTAINMENT
SHOW MORE