പേടിക്കാതെ ഈ ടീസര്‍ കാണൂ; അവസാനം വരെ: വിഡിയോ

nun-teaser
SHARE
പേടിക്കരുത്, ഇൗ ടീസർ അവസാനം വരെ കാണണമെന്ന അണിയറപ്രവർത്തകരുടെ അഭ്യർഥനയുമായി ഒരു ഹൊറർ സിനിമയുടെ ടീസർ. പറയുന്നതിൽ അൽപം കാര്യമില്ലാതില്ല എന്ന് സിനിമയുടെ പിന്നണി പശ്ചാത്തലം മനസിലാകും. ഹോളിവുഡ് ചിത്രമായ കൺജറിങ് 2 കണ്ട് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. ജെയിംസ് വാൻ സംവിധാനം ചെയ്ത ഹൊറർ സിനിമ ഇന്ത്യയിലും ഹിറ്റായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ െഞട്ടിച്ചത് പിശാചായി എത്തുന്ന കന്യാസ്ത്രീയുടെ കഥാപാത്രമാണ്.

കൺജറിങ് 2 വിലെ ഈ കന്യാസ്ത്രീയെ ആസ്പദമാക്കി ഹോളിവുഡിൽ പുതിയ ചിത്രം വരുന്നു. ദ് നൺ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ദയവ് ചെയ്ത് കണ്ണടയ്ക്കാതെ ടീസർ മുഴുവനായി കാണണമെന്നാണ് അണിയറപ്രവർത്തകരുടെ പരസ്യം.

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാൻ നിയോഗിക്കുന്നു. അങ്ങനെ അവര്‍റൊമാനിയയിൽ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം., പേടിപ്പെടുത്തുന്ന ടീസർ കാണാം.

MORE IN ENTERTAINMENT
SHOW MORE