മമ്മൂട്ടിയുടെയും ലാലിന്‍റെയും അരികെ വിനയ‘സൂര്യ’നായി ‘സിങ്കം’: ആ വീഡിയോ ഇതാ

amma,-3rd-part
SHARE

നിലക്കാത്ത ആരവങ്ങളും നിർത്താത്ത കരഘോഷങ്ങളും നിറ‍ഞ്ഞ വേദിയിലേക്ക് യുവരാജാവിനെപ്പോലെ തമിഴകത്തിന്‍റെ താരസൂര്യൻ ഉദിച്ചുയർന്നു, താരസംഗമ വേദിയിലേക്ക്. പുറത്ത് മഴ, അകത്ത് ആവേശത്തിന്‍റെ പെരുമഴ. മലയാളസിനിമയിലെ താരരജാക്കൻമാർക്കും താരപ്പൂത്തിന് കൊഴുപ്പേകാനെത്തിയ ആരാധകർക്കും തമിഴിൽ തന്നെ അഭിസംബോധന. അമ്മ മഴവില്ലിന്‍റെ മൂന്നാം ഭാഗത്തിലെ പ്രധാന ആകർഷണം സൂര്യ തന്നെ. 

മലയാളത്തിന്‍റെ താരരാജാക്കൻമാർക്കൊപ്പം താരപൂരത്തിലേക്ക് ക്ഷണിച്ചതിന്‍റെ സന്തോഷം, ഇന്നസെൻറിനൊപ്പം 'സ്പെഷ്യൽ സെൽഫി' വിശേഷം, പിന്നെ തന്നെ ക്ഷണിച്ചതിനുള്ള നന്ദിപ്രകനത്തിലേക്ക്. നിനച്ചിരിക്കാതെ മലയാളത്തിന്‍റെ ഇതിഹാസ താരങ്ങളും വേദിയിലേക്ക് എത്തിയതോടെ താരപൂരത്തിന്‍റെ ആവേശം വീണ്ടും ചെണ്ട കൊട്ടിക്കയറി. മേളം മുറുകി. ഇരുവശത്തും മലയാളത്തിലെ താരരാജാക്കൻമാർ, നടുവിൽ തമിഴകത്തിന്‍റെ യുവ'സിങ്കം'. ആവേശം അടക്കിവെക്കാനാകുമായിരുന്നില്ല കാണികൾക്ക്. 

വേദിയിലെത്തിയ മമ്മൂട്ടിയോട് സൂര്യയുടെ ആദ്യചോദ്യം: എപ്പടി ഇവളു അഴകായിരിക്ക്..? നിറ‍ഞ്ഞ ചിരിയായിരുന്നു ഉത്തരം. പിന്നീട് മോഹൻലാലിനോടൊപ്പം ചേർന്നു നിന്ന് മലയാളത്തിന്‍റെ മമ്മൂക്കയ്ക്ക് ഇരുപത്തിയഞ്ചാം വിവാഹവാർഷിക മംഗളങ്ങൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയനും ലഭിച്ചു സൂര്യയുടെ വക അഭിനന്ദനം. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യമൊരുക്കിയതിനായിരുന്നു പിണറായി സർക്കാരിനുള്ള അഭിനന്ദനം. 

മലയാളസിനിമാ കലാകാരൻമാരെ സഹായിക്കുന്നതിനുള്ള സംരംഭത്തിൽ സൂര്യയും പങ്കുചേര്‍ന്നു. അതിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകിയാണ് താരം മടങ്ങിയത്. 

surya

പാരിസ് ലക്ഷ്മി, ആശാ ശരത് എന്നിവർക്കൊപ്പം മലയാളത്തിന്‍റെ യുവനടിമാരായ ഷംന കാസിമും അനു സിതാരയും ചേർന്നവതരിപ്പിച്ച നൃത്തവും ദുൽഖർ-മൈഥിലി, മണിക്കുട്ടൻ- വിഷ്ണുപ്രിയ കോംബിനേഷൻ തകർത്താടിയ ഫാസ്റ്റ് നമ്പറുകളും മോഹൻലാലിന്‍റെയും രമ്യ നമ്പീശന്‍റെയും പാട്ടുകൾക്കൊപ്പം പശ്ചാത്തലത്തിൽ മലയാളത്തിന്‍റെ പ്രിയ നടീനടൻമാർ നടത്തിയ ഭാവാനിഭയവും മൂന്നാം ഭാഗത്തിന്‍റെ പ്രധാന ആകർഷണങ്ങളാണ്. 

അമ്മയും മഴവില്‍ മനോരമയും മലബാർ ഗോൾഡും സംഘടിപ്പിച്ച അമ്മ മഴവില്ലിന്‍റെ മൂന്നാം ഭാഗം വീഡിയോ ഇതാ

MORE IN ENTERTAINMENT
SHOW MORE