വിരുന്നൊരുക്കി മമ്മൂട്ടി-ലാല്‍–ദുല്‍ഖര്‍ കൂട്ടുകെട്ട്: ‘അമ്മ മഴവില്ല്’ ആദ്യഭാഗം ഇതാ: വിഡിയോ

amma-mazhavillu-part-a
SHARE

‘ആരാടാ എന്റെ പറക്കും പരവതാനിയിലേക്ക് തീ കൊളുത്തിയെറിഞ്ഞത്...?’ ചോദ്യത്തിന് അത് ആ മമ്മൂക്കയാകും എന്ന് മറുപടി. ‘ആരാടാ മമ്മൂക്ക... നീയാണോടാ മമ്മൂക്ക..?’ ദുല്‍ഖര്‍ സല്‍മാന്‍റേതാണ് ചോദ്യം.  പരവതാനിക്ക് തീപിടിച്ചതോടെ ആകാശത്തിലൂടെ പറന്ന ദുൽഖർ സല്‍മാന്‍ െചന്നുവീണത് തലസ്ഥാനത്ത്.  പിന്നീട് പരവതാനി കത്തിച്ച മമ്മൂട്ടി ആരെന്ന് തേടി ദുൽഖറും സംഘവും അമ്മ മഴവില്ല് വേദിയിലേക്ക്. താരക്കാഴ്ചയുടെ അമിട്ടിന് തിരികൊളുത്തി ദുൽഖർ തുടങ്ങി. മാന്ത്രിക പരവതാനിയുള്ള അലാവുദ്ദീനായി ദുൽഖറും അത്ഭുതവിളക്കിനുള്ളിൽ ഒളിച്ച ഭൂതമായി മോഹൻലാലും. ഇതിലും മികച്ച കോമ്പിനേഷൻ ആരാധകർക്ക് വേറെയുണ്ടോ?.

പിന്നീട് മമ്മൂട്ടിയെ തേടിയുള്ള യാത്രയിൽ സാക്ഷാൽ മോഹൻലാലും ഒപ്പം കൂടി... ടെലിവിഷൻ കാഴ്ചക്കാർക്ക് പുത്തൻ വിരുന്നൊരുക്കിയ അമ്മ മഴവില്ല് മെഗാഷോ ഇനി നിങ്ങളുടെ വിരൽത്തുമ്പിലും. മെഗാഷോയുടെ കാഴ്ചകൾ യൂ ട്യൂബിൽ റിലീസ് ചെയ്തു. ‌മെഗാഷോ നാല് ഭാഗങ്ങളായിട്ടാണ് മഴവില്‍ മനോരമയുടെ യൂ ട്യൂബ് ചാനലില്‍ എത്തിയത്.  

amma-mazhavillu-surya

പതിനായിരങ്ങൾ ഒഴുകിയെത്തിയ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അമ്മ മഴവില്ല് മെഗാഷോ കഴിഞ്ഞ ദിവസങ്ങളിൽ മഴവിൽ മനോരമയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. മലയാള സിനിമയിലെ വമ്പൻതാരങ്ങളെല്ലാം അരങ്ങിലെത്തിയ ഷോ മലയാളിക്ക് സമ്മാനിച്ചത് പുതുപുത്തൻ അനുഭവം. മമ്മൂട്ടിയും മോഹൻലാലും ദുൽഖറും ജയറാമും ജയസൂര്യയും ടൊവീനോയും എല്ലാം അരങ്ങ് വാണ താരപൂരം തുടങ്ങിയത് തന്നെ ഗുരുക്കൻമാരെ ആദരിച്ചുകൊണ്ടായിരുന്നു. മലയാളസിനിമയിൽ പുതിയതാരങ്ങൾക്ക് നടക്കാൻ പുതിയ വഴികളൊരുക്കിയവർക്ക് അമ്മയുടെയും മനോരമയുടെയും സ്നേഹാദരം. അതിന് ശേഷം താരപൂരത്തിന് തുടക്കമിട്ട് പരവതാനിയിൽ ദുൽഖർ പറന്നുതുടങ്ങി. 

മോഹൻലാലിനൊപ്പം എത്തിയ ദുൽഖറിനെ ചൂണ്ടി മുണ്ടുടുത്ത് മാസായി വന്ന മമ്മൂക്കയുടെ ചോദ്യം ആരാധകർ നിറകയ്യടിയോടെയാണ് സ്വീകരിച്ചത്. ‘കൂടെനിൽക്കുന്ന ഇൗ കുട്ടിഭൂതം ആരാ മകനാ..’ എന്നായിരുന്നു ലാലിനോട് മമ്മൂക്കയുടെ ചോദ്യം. അതിന് ക്ലാസ് മറുപടി നൽകി മോഹൻലാൽ. ‘മോനെ പോലെ തന്നെ..’ പിന്നെ നടനവിസ്മയങ്ങൾ ഒരുമിച്ച് അണിനിരന്ന പൂരം. ‘ഡാൻസ് പഠിക്കണെമന്ന മോഹവുമായി മമ്മൂക്ക ചെന്ന് കയറിയത് ആ നരസിംഹത്തിന്റെ മടയിലായിരുന്നു. ആവശ്യം പരിഗണിച്ച ലാൽ മന്ത്രം ചൊല്ലിയതോടെ  ജയറാമിനും സംഘത്തിനൊപ്പം മമ്മൂക്കയുടെ കിടിലൻ ഡാൻസ്. 

തൃശൂർ പൂരത്തിന്റെ  കുടമാറ്റം പോലെ പിന്നാലെ വന്നു ലാലേട്ടന്റെ ഡാൻസ്. ഷാജി പാപ്പന്റെ  പിങ്കിയാടിനെ മോഷ്ടിച്ച പുലിയെ കുടുക്കാൻ ട്രോളൻമാരുടെ മെഗാസ്റ്റാർ  സലീംകുമാർ പുലിമുരുകനായി അവതരിച്ചതോടെ കാണികളെ ട്രോളൻമാരും ആവേശത്തിലായി. മലയാളത്തിലെ ചിരിയുടെ രാജാക്കൻമാർ ഒരുമിച്ചെത്തിയ കോമഡി സ്കിറ്റും ചിരിയുടെ പൂരമായി. കാഴ്ചകളുടെ വർണവിസ്മയങ്ങൾ നിറച്ച ആ താരപൂരത്തിന്റെ ഒന്നാഭാഗം ഇതാ.

MORE IN ENTERTAINMENT
SHOW MORE