കാനിൽ നേട്ടം കൊയ്ത് ഷോപ്പ് ലിഫ്റ്റേഴ്സ്

Shoplifters-poster001f
SHARE

കാനില്‍ നേട്ടം കൊയത് ജാപ്പനീസ് ചിത്രം ഷോപ്‌ലിഫ്റ്റേഴ്സ്. ഹിരോസാകു കൊറീദ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുളള  കാന്‍ പാംദോർ പുരസ്കാരം സ്വന്തമാക്കി. ജപ്പാനിലെ ഒരു  നിർധനകുടുംബത്തിന്റെ കഥ പറഞ്ഞാണ് സംവിധായകന്‍ ഹിരോസാകു കൊറീദ പാംദോർ പുരസ്കാരം സ്വന്തമാക്കിയത്. ഷോപ്‌ലിഫ്റ്റേഴ്സ് എന്ന ചിത്രം വളരെ മികച്ചതെന്നാണ് ജൂറി അഭിപ്രായം

'ഡോഗ്‌മാൻ' എന്ന ഇറ്റാലിയൻ ചിത്രത്തിലെ അഭിനയത്തിന്   മാഴ്സെലോ ഫോണ്ടി മികച്ച നടനായി.  റഷ്യൻ–കസാഖ് ചിത്രമായ അയ്കയിൽ  നായികവേഷം ചെയ്ത സമാൽ യെസ്‌ല്യമോവ മികച്ച നടിയായി.കോൾഡ്‌വാറിലൂടെ  പോളണ്ടുകാരൻ പവേൽ  പവ്‌ലികോവ്സ്കി  മികച്ച സംവിധായകനായി . ബ്ലാക്ക്ക്ലാൻസ്മെൻ എന്ന ചിത്രത്തിലൂടെ സ്പൈക് ലീ ഗ്രാൻഡ്  പ്രിക്സ് പുരസ്കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം  ആലിസ് റോവാച്ചർ  നാദിർ സായ്‌വർ,  ജാഫർ പനാഹി എന്നിവർ പങ്കിട്ടു. ലെബനീസ് ചിത്രമായ  കാഫേർനത്തിന്റെ സംവിധായിക നദീൻ ലബാക്കി 'ജൂറി  പുരസ്കാരം' നേടി. പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ ല്യൂ ഗൊദാർദ്,  ജൂറിയുടെ പ്രത്യേക പാംദോർ പുരസ്കാരം നേടി.

MORE IN ENTERTAINMENT
SHOW MORE