ബീജ് ഗൗണില്‍ പ്രിയങ്ക തിളങ്ങിയത് ഇങ്ങനെ; രാജകീയവിവാഹത്തിന്‍റെ റിസപ്ഷന്‍ ചിത്രങ്ങള്‍

priyanka-royal-wedding
SHARE

ഹാരി–മേഗന്‍ രാജകീയവിവാഹത്തിനെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്‍റെ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 

ബീജ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ അണിഞ്ഞാണ് പ്രിയങ്കയെത്തിയത്. ക്രിസ്റ്റ്യന്‍‌ ഡയര്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. താരത്തിന്‍റെ സ്റ്റൈലിസ്റ്റ് മിമി കട്റെല്‍ ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 

@priyankachopra x @dior #styledbymimicuttrell

A post shared by Mimi Cuttrell (@mimicuttrell) on

ok ok ok one more!

A post shared by Mimi Cuttrell (@mimicuttrell) on

ഹോളിവുഡ് താരസുന്ദരി മേഗന്‍ മര്‍ക്കിളും പ്രിയങ്കയും കഴിഞ്ഞ രണ്ടുവര്‍ഷമായി അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് ഒരുദിവസം മുന്‍പെ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു. വിവാഹശേഷം ഹാരി–മേഗന്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലെത്തുകയും ചെയ്തു. 

വിന്‍ഡ്സര്‍ കൊട്ടാരവളപ്പിലെ സെന്‍റ് ജോര്ജ് പള്ളിയില്‍ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. അഭിനേതാക്കളായ ഇഡ്രിഡ് എല്‍ബാ, ജോര്‍ജ് ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍‌, ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്ല്യംസ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.

MORE IN ENTERTAINMENT
SHOW MORE