'ചായകുടിച്ചിരിക്കാതെ പോയി പണിയെടുക്ക്', പൃഥ്വിരാജിനോട് സുപ്രിയ

prithvi
SHARE

ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താൽ ഭാര്യയിൽ നിന്ന് ഇമ്മാതിരി പണികിട്ടുമെന്ന് പൃഥ്വിരാജ്  വിചാരിച്ച് കാണില്ല. നയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേളയില്‍ ഒരു ചായ കപ്പിന്റെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തു. നയന്റെ സംവിധായകന്‍ അഭിനന്ദന്‍ രാമാനുജത്തെയും ടാഗ് ചെയ്താണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

Supriya

ഉടനെ തന്നെ ചിത്രത്തിന് കമന്റായി ഭാര്യ സുപ്രിയയുടെ ചുട്ടമറുപടിയെത്തി. വെറുതെയിരുന്ന് ചായ കുടിക്കാതെ പോയി പണിയെടുക്കൂ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. ഉടനെതന്നെ എസ്കേപ്പ് എന്ന് മറുപടിയിട്ട് പൃഥ്വിരാജ് ഓടി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയയാണ് ചിത്രം നിർമ്മിക്കുന്നത്. 

@abinandhanramanujam CHECK! 😁

A post shared by Prithviraj Sukumaran (@therealprithvi) on

MORE IN ENTERTAINMENT
SHOW MORE