‘എന്റെ അച്ഛനല്ല അവരെ മദ്യപാനിയാക്കിയത്’; മഹാനടിക്കെതിരെ ജെമിനി ഗണേശന്റെ മകള്‍

mahanati- gemini- ganesan
SHARE

മലയാളത്തിന്റെ ദുല്‍ഖറും കീര്‍ത്തിയും തെലുങ്കില്‍ മാത്രമല്ല ലോകമെമ്പാടും തരംഗമാവുകയാണ്. മഹാനടി എന്ന ചിത്രം ഹിറ്റില്‍ നിന്നും മെഗാഹിറ്റിേലക്ക് കുതിക്കുമ്പോള്‍ ആരോപണങ്ങളും തലപൊക്കുന്നു. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും പ്രധാനവേഷങ്ങളിലെത്തിയ മഹാനടി തീയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തി.

നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ ജെമിനി ഗണേശനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ജെമിനി ഗണേശിന്റെ മകള്‍ കമല സെല്‍വരാജാണ് ആരോപണവുമായി രംഗത്തുവന്നത്. ജെമിനി ഗണേശിന് ആദ്യഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല.

gemini- ganesan-dulquer

‘എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍   ഹൃദയം തകര്‍ന്നു. സാവിത്രിയെ കാണാനായി മാത്രം സെറ്റുകള്‍ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായിട്ടാണ് അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല’. കമല പറയുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ജെമിനി ഗണേശനായി എത്തുന്നത്. റിലീസ് ചെയ്ത വിദേശരാജ്യങ്ങളിലും മികച്ച കലക്ഷന്‍ നേടി മുന്നേറുകയാണ് മഹാനടി. ചിത്രത്തെ പ്രശംസിച്ച് സാവിത്രിയുടെ കുടുംബം മുന്‍പ് രംഗത്തുവന്നിരുന്നു.

ഇതിനിടയില്‍ ചിത്രത്തിലെ ഒരു ഗാനത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കീര്‍ത്തിയും ദുല്‍ഖറും നൃത്തപരിശീലനം ചെയ്യുന്നതും. ചിത്രീകരണത്തിനുള്ള സെറ്റ് തയാറാക്കുന്നതും വിഡിയോയില്‍ ഉള്‍പ്പെടുന്നു. പുറത്തുവിട്ട വിഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനൊപ്പം ദുല്‍ഖറിന്റെ പ്രകടനത്തെ രാജമൗലി പ്രശംസിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

MORE IN ENTERTAINMENT
SHOW MORE