ഗ്രാവിറ്റി നായികയുടെ സൗന്ദര്യരഹസ്യം വിചിത്രം; കേട്ട് ഞെട്ടി ലോകം

sandra-bullock
SHARE

വിചിത്രമായ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഓസ്കർ ജേതാവ് സാന്ദ്രാ ബുള്ളോക്ക്. ഒരു ടെലിവിഷൻ പരിപാടിയിലാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി സാന്ദ്ര ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മരണപ്പെടുന്ന കൊറിയൻ കുഞ്ഞുങ്ങളുടെ ലിംഗാഗ്രചർമ്മത്തിൽ നിന്നുമുള്ള കോശങ്ങൾ ക്ലോൺ ചെയ്തെടുക്കും. അതാണ് താൻ മുഖത്ത് പുരട്ടുന്നതെന്നാണ് താരം വ്യക്തമാക്കിയത്.താൻ ഇതിനെ 'പെനിസ് ഫേഷ്യൽ' എന്നാണ് വിളിക്കുന്നത്. സൗന്ദര്യം നിലനിർത്തുന്നത് ഈ ട്രീറ്റ്മെന്റാണ്. ഇതിൻറെ ഗുണം മനസ്സിലാക്കിയാൽ നിങ്ങളും ഇത് ചെയ്ത് തുടങ്ങുമെന്നും താരം അവകാശപ്പെടുന്നു.

ഗ്രാവിറ്റി എന്ന ചിത്രത്തിലൂടെ 2014ൽ മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷന് സാന്ദ്ര അർഹയായിരുന്നു. 2015-ൽ പീപ്പിൾ മാസിക ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുത്തത് സാന്ദ്രാ ബുള്ളോക്കിനെയായിരുന്നു. ഈ നേട്ടത്തിന് ഉടമയായ ഏറ്റവും പ്രായം കൂടിയ താരവുംകൂടിയാണ് അമ്പത്തിമൂന്നുകാരിയായ സാന്ദ്ര.

MORE IN ENTERTAINMENT
SHOW MORE