രോഗാതുര ഇടവേളയ്ക്ക് വിരാമം; ഊഷ്മളം ഈ ഇര്‍ഫാന്‍–ദുല്‍ഖര്‍ ‘കൊടുക്കല്‍ വാങ്ങല്‍’;

karwaan-irfan
SHARE

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ രണ്ട് മാസത്തിനു ശേഷം ട്വിറ്ററില്‍ സജീവമായി. തനിക്ക് വയറിലെ ആന്തരികാവയവങ്ങളില്‍ കാണുന്ന ട്യൂമര്‍ ആണെന്ന് താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്ന താരം തന്‍റെ പുതിയ ചിത്രമായ കാര്‍വാന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചാണ്  തിരികെ എത്തിയിരിക്കുന്നത്. പോസ്റ്ററിനൊപ്പം ചിത്രത്തിലെ അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാനും മിഥില പല്‍ക്കറിനും  ആശംസ നേര്‍ന്നുകൊണ്ടുള്ള കുറിപ്പുമുണ്ട്.

'പരിചയസമ്പന്നതയ്ക്ക് നല്‍കാന്‍ കഴിയാത്ത നിഷ്ക്കളങ്കത തുടക്കങ്ങള്‍ക്ക് ഉണ്ടാകും. ദുല്‍ഖറിനും മിഥിലയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.' ഇര്‍ഫാന്‍ കുറിച്ചത്  ഇങ്ങനെ. 

ഇര്‍ഫാന്‍റെ പോസ്റ്റിന് ഉടന്‍ തന്നെ ദുല്‍ഖറിന്‍റെ മറുപടിയും എത്തി. ''വളരെയധികം നന്ദി സര്‍! താങ്കള്‍ക്കൊപ്പമുള്ള തുടക്കത്തേക്കാള്‍ മികച്ചത് ആഗ്രഹിച്ചിട്ടില്ല! താങ്കള്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..! 

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാന്‍ ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. നിങ്ങള്‍ ഈ സിനിമ കാണുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ നഷ്ടപ്പെട്ടുവെന്നാണ്  പോസ്റ്റര്‍ പങ്കുവെച്ച്  ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

MORE IN ENTERTAINMENT
SHOW MORE