ആരാധകരുടെ ആ ചോദ്യത്തിന് ഉത്തരമായി; മനസ്സു തുറന്ന് ഐശ്വര്യ

aishwarya-rai-2
SHARE

ലോകസുന്ദരി ഐശ്വര്യാ റായ് ബച്ചന്‍റെ ഇഷ്ടനടന്‍ ആരാണ്? ആരാധകര്‍ അന്വേഷിച്ചുനടന്ന ചോദ്യത്തിനുത്തരം ഐശ്വര്യ തന്നെ വെളിപ്പെടുത്തി. മറ്റാരുമല്ല ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തന്നെയാണ് ഐശ്വര്യയുടെ ഇഷ്ടനടന്‍. 

കാന്‍സ് ചലച്ചിത്രോത്സവത്തിനിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം. മകളുണ്ടായ ശേഷം സിനിമയില്‍ നിന്നെടുത്ത അഞ്ച് വര്‍ഷത്തെ ഇടവേളയെക്കുറിച്ചും ഐശ്വര്യ മനസ്സുതുറന്നു. 

''ഇടവേളയെടുത്തപ്പോള്‍ എല്ലാവരും ചോദിച്ചത് തിരിച്ചുവരവിനെക്കുറിച്ചാണ്. ഒരുപാട് സിനിമകള്‍‌ ചെയ്യണമെന്നുണ്ട്. ബ്രേക്ക് എടുത്തതിനാല്‍ ആരാധ്യയുടെ അമ്മ റോള്‍ ഭംഗിയാക്കാന്‍ കഴിഞ്ഞു. ഇപ്പോഴും നല്ലൊരു തിരക്കഥ കേട്ടാല്‍ അത് ചെയ്യണമെന്ന് തോന്നും. എന്നാല്‍ പിന്നെ തോന്നും, ഒരു മാസം കൂടി കഴിഞ്ഞ് മതിയെന്ന്. ഈ ചിന്താഗതിയാണ് മാറേണ്ടത്'', ഐശ്വര്യ പറയുന്നു. 

മകളുണ്ടായ ശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു ഐശ്വര്യ. 2015ല്‍ ജസ്ബ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. എന്നാല്‍ പ്രതീക്ഷിച്ച തരംഗമുണ്ടാക്കാന്‍ ജസ്ബക്ക് കഴിഞ്ഞില്ല. അതില്‍ വിഷമമില്ലെന്നാണ് ഐശ്വര്യ പറയുന്നത്. '' തിരക്കഥ ഇഷ്ടപ്പെട്ടു, അതിനാലാണ് ആ ചിത്രം ചെയ്തത്. ആത്മാര്‍ഥമായാണ് എല്ലാ തിരഞ്ഞെടുപ്പുകളും നടത്തിയത്''-ഐശ്വര്യ പറഞ്ഞു. 

സിനിമയില്‍ അല്‍പം കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ തീരുമാനം. രണ്‍ബീര്‍ കപൂര്‍ നായകനായ ഏയ് ദില്‍ ഹെ മുഷ്കിലാണ് ഐശ്വര്യയുടെ ഒടുവിലത്തെ ചിത്രം. 

എഴുപത്തിയൊന്നാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റില്‍ ബട്ടര്‍ഫ്ലൈ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ തിളങ്ങിയത്. രാജ്കുമാര്‍ റാവുവും അനില്‍ കുമാറും അഭിനയിക്കുന്ന ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടെ പുതിയ ചിത്രം.

MORE IN ENTERTAINMENT
SHOW MORE