വിശാലിനെ മുന്നിൽ നിർത്തി ആര്യയോട് വരലക്ഷ്മി പറഞ്ഞു, 'നിന്നെ ഞാൻ കല്യാണം കഴിക്കാം': വിഡിയോ

arya-varalakshmi-vishal
SHARE

നടൻ ആര്യയുടെ റിയാലിറ്റി ഷോ എങ്കവീട്ട മാപ്പിളൈയെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് ആര്യയെ വിവാഹം കഴിക്കാമെന്ന തമിഴ് താരം വരലക്ഷ്മിയുടെ ചിരി കലര്‍ന്ന വാക്കുകൾ വൈറലാകുന്നത്. തമിഴ് താരം വിശാലിന്റെ പ്രണയിനിയാണ് വരലക്ഷ്മി. ഇരുവരും  പ്രണയത്തിലാണെന്ന വാർത്ത വളരെ കാലമായി തമിഴകത്തുണ്ട്. എന്നാലിപ്പോൾ തമിഴകത്തെ ചർച്ച അതല്ല. ആര്യയെ വിവാഹം കഴിക്കാമെന്ന് വരലക്ഷ്മി പറഞ്ഞതാണ്. 

മിസ്റ്റർ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെയാണ് സംഭവം. ഓഡിയോ റിലീസിന് വിശാലും എത്തിയിരുന്നു. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ ആര്യയുടെ വിവാദ റിയാലിറ്റി ഷോ എങ്കവീട്ട മാപ്പിളൈയെ കുറിച്ചും സംസാരമുണ്ടായി. അപ്പോഴാണ് വേദിയിൽ വച്ച് ആര്യ നിന്നെ ഞാൻ വിവാഹം കഴിക്കാമെന്ന് വരലക്ഷ്മി കളിയാക്കി പറഞ്ഞത്. അത് ആര്യയ്ക്കും തോന്നണ്ടേ എന്നായിരുന്നു വരലക്ഷ്മിയോടുള്ള അവതാരകന്റെ മറുപടി.

വരലക്ഷ്മിയുടെ മറുപടി കേട്ട നടൻ സതീഷ് വിശാലിനോട് കളിയാക്കി പറഞ്ഞു. വിശാൽ ബ്രോ സൂക്ഷിച്ചോളൂ...വിശാലിനോടുള്ള സതീഷിന്റെ ഉപദേശം സദസിൽ ചിരിപടര്‍ത്തി. 

MORE IN ENTERTAINMENT
SHOW MORE