മുത്തശ്ശി അനുഷ്ക! മേക്കോവർ നടത്തിയത് ഇങ്ങനെ

anushka-sharma
SHARE

വിരാടുമായുള്ള വിവാഹശേഷം അനുഷ്ക വീണ്ടും അഭിനയതിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പാരി എന്ന ചിത്രത്തിലെ പ്രേത കഥാപാത്രവുമായാണ് തിരിച്ചുവരവില്‍ താരമെത്തിയത്. അനുഷ്കയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതെന്നായിരുന്നു ചിത്രം കണ്ട് കോഹ്‌ലി പറഞ്ഞത്. ഇപ്പോള്‍ ട്വിറ്ററിൽ ഏറ്റവും വലിയ ചർച്ചാ വിഷയം അനുഷ്കയുടെ മേക്കോവറാണ്.  അനുഷ്‌കയുടെ ചിത്രം കണ്ടാൽ സാക്ഷാൽ വിരാട് കോഹ്‍ലിവരെ ഞെട്ടുമെന്നാണ് ആളുകള്‍ പറയുന്നത്. കാരണം അത്രമാത്രം മാറ്റമാണ് അനുഷ്കയ്ക്ക് ഏജിങ് മേക്കപ്പിലൂടെ സംഭവിച്ചിരിക്കുന്നത്.

അനുഷ്‌ക ശർമ്മ ഫാൻ ക്ലബിന്റെ ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്റ്റാന്റേർഡ് ചാർട്ടേഡിന്റെ ടെലിവിഷൻ പരസ്യത്തിന് വേണ്ടി നടത്തിയ മേക് ഓവറിലൂടെ ഒറ്റയടിക്ക് മുത്തശിയായി മാറിയിരിക്കുകയാണ് അനുഷ്ക. 

MORE IN ENTERTAINMENT
SHOW MORE