സഞ്ജയ് ദത്തായി രണ്‍ബീര്‍; മേക്കോവറില്‍ ഞെട്ടി ബോളിവുഡ്: വിഡിയോ

Sanjay Dutt-film
SHARE

ബോളിവുഡിനെ അടിമുടി അമ്പരപ്പിച്ചിരിക്കുകയാണ് ‘സഞ്ജു’വിന്റെ ടീസർ. സൂപ്പർ താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് സഞ്ജു. ചിത്രത്തിൽ നായകനാകുന്നത് പക്ഷേ സഞ്ജയ് ദത്തല്ല, മറിച്ച് രൺബീർ കപൂറാണ്. രൂപത്തിലും ഭാവത്തിലും തനി പകർന്നാട്ടമാണ് രൺബീർ ചിത്രത്തിനായി ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ബോളിവുഡിലും പ്രധാനചർച്ച രൂപത്തിലെ ഇൗ സാമ്യമാണ്. ഇത്തരത്തിൽ  മേക്കോവര്‍ സാധ്യമോ എന്നാണ് ആരാധകരുടെ ചോദ്യം. സഞ്ജയ് ദത്തിന്‍റെ പല കാലങ്ങള്‍ അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയോടെയാണ് രണ്‍ബീര്‍ കയ്യാളുന്നത്.  

പരേഷ് റാവല്‍, മനീഷാ കൊയ്‌രാള, അനുഷ്‌കാ ശര്‍മ്മ, സോനം കപൂര്‍, ദിയാ മിര്‍സ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സൂപ്പര്‍ഹിറ്റ് സംവിധായകനായ രാജ്കുമാര്‍ ഹിരാനിയാണ് സഞ്ജു സംവിധാനം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE