അതെ,ദിനോസറുകള്‍ വീണ്ടുമെത്തുന്നു

jurasic-world
SHARE

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കൈയ്യടി നേടി ജുറാസിക്ക് വേള്‍ഡ് രണ്ടാം ഭാഗത്തിന്റെ ട്രൈലര്‍. ഇംപോസിബിള്‍, ഒാര്‍ഫനേജ് എന്നീ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് ഈ ബിഗ് ബജറ്റ് ചിത്രവും സംവിധാനം ചെയ്യുന്നത്. ജുറാസിക്ക് പാര്‍ക്ക് സീരീസിലെ അഞ്ചാമത്തെ ചിത്രമാണിത്.

2015ല്‍ പുറത്തിറങ്ങിയ ജുറാസിക്ക് വേള്‍ഡിന്റെ തുടര്‍ഭാഗമാണ് ഫാളെന്‍ കിങ്ഡം പറയുന്നത്.ആദ്യ ഭാഗത്തിലെ താരങ്ങളായ ക്രിസ് പാറ്റ്, ജെയിംസ് ക്രോംവെല്‍ എന്നിവര്‍ തന്നെയാണ് ഈ ചിത്രത്തിലും അഭിനയിക്കുന്നത്.

ജൂറാസിക്ക് പാര്‍ക്കിന്റെ ഈ അഞ്ചാം പതിപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. എന്തായാലും കാത്തിരിപ്പിന് വിരാമമിട്ട് ഈ മാസം 22ന് ചിത്രം റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE