പിന്നാലെ നടന്നു, പിന്നെ ഭീഷണി, 10 കൊല്ലം പ്രണയം: ആ കഥ പറഞ്ഞ് ഹരീഷ് കണാരൻ

hareesh
SHARE

ചുക്കില്ലാത്ത കാപ്പിയില്ല എന്നു പറയുന്നത് പോലെയാണ് മലയാളസിനിമയ്ക്ക് ഇപ്പോൾ ഹരീഷ് കണാരൻ എന്ന കോഴിക്കോട്ടുകാരൻ. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി തനതുകോഴിക്കോടൻ ശൈലികൊണ്ട് പ്രേക്ഷകമനസിൽ ഇടംനേടിയ ഹരീഷ് കണാരൻ തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് മനോരമന്യൂസിന്റെ ‘കല്ലായിക്കടവത്ത്’ എന്ന പരിപാടിയിൽ പറഞ്ഞതിങ്ങനെ:

അഭിനയമോഹം തലയ്ക്കുപിടിച്ചതുകൊണ്ട് എസ്എസ്എൽസിക്ക് ഭംഗിയായി തോറ്റു. പിന്നെയും പരീക്ഷയെഴുതാൻ താൽപര്യമില്ലാതെ പെയിന്റുപണിക്കും മൈക്കാഡ് പണിക്കും നടക്കുന്ന കാലത്താണ് ടാക്കീസിൽ ഫിലിം ഓപറേഷൻ കാണുന്നത്. ഫിലിം ഓപറേറ്ററാകാനും പത്താംക്ലാസ് പാസാകണമെന്ന് അറിഞ്ഞതോടെ രണ്ടാമാതും എസ്എസ്എൽസി പാസാകാൻ ട്യൂഷൻ സെന്ററിൽ ചേർന്നു. അവിടെവെച്ച് പത്താംക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു. കണ്ടമാത്രയിൽ തന്നെ ഇഷ്ടമായതോടെ പിന്നെ ഒന്നും നോക്കിയില്ല, ഇഷ്ടമാണെന്നുപറഞ്ഞ് പിറകെ നടപ്പായി. 

കൂട്ടുകാരൊക്കെ ഇത് വേണ്ട ഹരീഷേ, അവൾ നല്ലൊരു വീട്ടിലെ പെൺകുട്ടിയാണെന്നൊക്കെ പറഞ്ഞത് കാര്യമാക്കിയില്ല. പിറകേ നടപ്പ് ഒരു ആറുമാസമായിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. അവസാനം പതിനെട്ടാമത്തെ അടവായി ഒരു ഭീഷണിമുഴക്കി. ഇനി ട്യൂഷൻ ക്ലാസിൽ വരുന്നില്ലെന്നും പത്താംക്ലാസ് പരീക്ഷ എഴുതുന്നില്ലെന്നും ഇനി ശല്യപ്പെടുത്തില്ലെന്നും പറഞ്ഞു. ഇതിൽ പെൺകുട്ടി വീണു. അവളും പ്രണയമാണെന്ന് പറഞ്ഞതോടെ പത്തുവർഷം പ്രണയിച്ച് അവളെ തന്നെ വിവാഹം കഴിച്ചു. സുരഭിക്കൊപ്പം പങ്കെടുത്തു പരിപാടിയിലാണ് ഹരീഷ് കണാരന്‍ മനസ്സ് തുറന്നത്.  

MORE IN ENTERTAINMENT
SHOW MORE