പുരസ്കാരം അൽപം വൈകിക്കിട്ടിയാൽ മതിയായിരുന്നെന്ന് ഇന്ദ്രൻസ്, കാരണം...

indrans-jayan
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് അലന്‍സിയറിന് ജന്‍മനാടിന്റെ സ്നേഹാദരം. അലന്‍സിയറിന് മാത്രമല്ല, സുഹൃത്തുക്കളായ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും സ്വീകരണം നല്‍കി പുത്തന്‍തോപ്പ് മാതൃകയായി. അലന്‍സിയറും സുഹൃത്തുക്കളും വേദിയില്‍ കൊണ്ടും കൊടുത്തും മുന്നേറിയതോടെ സ്വീകരണചടങ്ങ് കൊഴുത്തു. തനിക്കുള്ള സ്വീകരണച്ചടങ്ങ് സുഹൃത്തുക്കള്‍ക്കുള്ളതാക്കി മാറ്റി അലന്‍സിയര്‍. 

കുടക്കമ്പിയെന്നൊന്നും ഇനി പറയാൻ പറ്റില്ലെന്നു ഇന്ദ്രൻസ് തമാശയായി പറഞ്ഞു. കളി കാര്യമായി. അവാർഡിനു വേണ്ടിയല്ല അഭിനയിച്ചത്. എങ്കിലും അവാർഡ് അൽപം വൈകിക്കിട്ടിയാൽ മതിയെന്നു ഇപ്പോൾ തോന്നുന്നു. കാരണം എങ്ങാനും തനിക്കു അഹങ്കാരം ഉണ്ടായാൽ പിന്നെ തുടരാനാകില്ല. അങ്ങനെ ഉണ്ടാകരുതേയെന്നു പ്രാർഥിക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു

indrans-new

ബിജു മേനോന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജോബി തുടങ്ങി അലന്‍സിയറിന്റെ സുഹൃത്തുക്കളെല്ലാം വേദിയില്‍. ഒടുവില്‍ അലന്‍സിയറിനെ ആദരിക്കാന്‍ സമയമായപ്പോള്‍ അതാ അപ്രതീക്ഷിത അതിഥി. പുത്തന്‍തോപ്പ് ജയ്ഹിന്ദ് വായനശാലയൊരുക്കിയ സ്വീകരണം അങ്ങനെ സൗഹൃദത്തിന്റെ ഊഷ്മളതയാല്‍ എല്ലാവരുടെയും മനം നിറച്ചു.

MORE IN ENTERTAINMENT
SHOW MORE