നിക് ഊട്ടിന് മുൻപിൽ അത്ഭുതാദരങ്ങളോടെ സൂപ്പർതാരം

mamooty-nic-ut
SHARE

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തെ അറിയിച്ച നിക് ഊട്ടിന് മുൻപിൽ അത്ഭുതാദരങ്ങളോടെ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി. രണ്ട് താരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് വേദിയായതാവട്ടെ എറണാകുളം ബോട്ട് ജെട്ടിയും. മമ്മൂട്ടിയെ കാണാൻ ആരാധകർ തിക്കിതിരക്കിയതോടെയാണ് കേരളത്തിലെ തന്റെ ആരാധകൻ ചില്ലറക്കാരനല്ലെന്ന് നിക് ഊട്ടിനും ബോധ്യമായത്. 

മെട്രോയിലേറി കൊച്ചി നഗരം കണ്ട ശേഷമാണ് വൈകിട്ടോടെ കായൽ കാഴ്ച കാണാൻ നിക് ഊട്ട് എത്തിയത്. എറണാകുളം ബോട്ട് ജെട്ടിയിലെത്തിയ ലോകപ്രശസ്ത ഫോട്ടോ ജേർണലിസ്റ്റിനെ വരവേറ്റതാകട്ടെ കേരളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ. ഫോട്ടോഗ്രാഫിയിൽ കമ്പമുള്ള മമ്മൂട്ടി ഏറെ കാലമായി മനസിൽ കൊണ്ടു നടക്കുന്ന ആഗ്രഹം കൂടിയായിരുന്നു നിക് ഊട്ടുമായുള്ള കൂടിക്കാഴ്ച. പലതവണ നടക്കാതെ പോയെ സ്വപ്നം സാക്ഷാത്കരിച്ചത് ഇപ്പോൾ ഇങ്ങനെയും. മമ്മൂട്ടിയെ കാണാൻ ആരാധകർ തിക്കിതിരക്കിയതോടെ നിക് ഊട്ടിനും ആകാംക്ഷയായി. തന്റെ ആരാധകന്റെ താരമൂല്യം വ്യക്തമായതോടെ ആകാംക്ഷ ആരാധനയ്ക്കും വഴിമാറി.

nick-ut

പൊലീസ് ഏറെ പണിപെട്ടാണ് രണ്ട് പേരേയും ഒടുവിൽ ബോട്ടിനടുത്തേക്ക് കൊണ്ട് പോയത്. നിക്കിനെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെ സന്തോഷം മമ്മൂട്ടിയും മറച്ചുവച്ചില്ല.എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് യാത്രാബോട്ടിൽ തീർത്തും സാധാരണക്കാരനായി തന്നെയാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ കൊച്ചിയുടെ കായൽസൗന്ദര്യം ആസ്വദിക്കാൻഇറങ്ങിയതും. ഒാരോ നിമിഷവും ക്യാമറയിൽ പകർത്തി തന്നെ.

MORE IN ENTERTAINMENT
SHOW MORE