ബെഡ്റൂം ടു ടെറസ്; വിവാഹ, പ്രണയകഥകള്‍ പറ‍ഞ്ഞ് കാജലും അജയ്‌‌യും

kajol-ajay
SHARE

ബോളിവുഡിൽ ഏവരെയും അസൂയപ്പെടുത്തുന്ന ദമ്പതികളാണ് കാജളും ഭർത്താവ് അജയ് ദേവ്ഗണും. ഇരുവരും വിവാഹിതരായി 19 വർഷം പിന്നിട്ടു. എന്നാൽ, ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ വിവാഹം വളരെ ലളിതമായിരുന്നു എന്നാണ് അജയ് വെളിപ്പെടുത്തുന്നത്. 

വിവാഹം അത്ര വലിയ രീതിയിൽ ന‌ടത്തുന്നതിനോടു താൽപര്യമില്ലാതിരുന്നതിനാൽ വീടിന്റെ ടെറസിൽ വച്ചാണ് വിവാഹം നടത്തിയതെന്നും അജയ് പറയുന്നു. ബെഡ്റൂമിൽ നിന്നും ടെറസിലേക്കു പോയി വിവാഹം കഴിച്ചു വീണ്ടും ബെഡ്റൂമിലേക്കു തിരികെ വന്നു എന്നാണ് വിവാഹത്തെക്കുറിച്ച് അജയ് പറഞ്ഞത്.''

1995ൽ ഹൽചൽ എന്ന പടത്തിന്റെ സെറ്റിൽ വച്ചാണ് കജോള്‍അജയ് ദേവ്ഗണെ പരിചയപ്പെടുന്നത്. ആരോടും സംസാരിക്കാതെ സെറ്റിന്റെ ഒരു മൂലയിൽ ചെന്നിരിക്കുന്ന അജയ്‌യെക്കുറിച്ചു തനിക്കു വലിയ മതിപ്പുണ്ടായിരുന്നില്ലെന്ന് കാജൾ പിന്നീടു പറഞ്ഞിട്ടുണ്ട്. അന്ന് അജയും മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്കുശേഷം കാജളും അജയും പ്രണയത്തിലാവുകയായിരുന്നു. 

താൻ ഏറെ സംസാരിക്കുന്നതും അജയ് ഒട്ടും സംസാരിക്കാത്തയാളുമായതാണ് സന്തുഷ്ട ജീവിതത്തിന്റെ രഹസ്യമായി കജോള്‍എപ്പോഴും പറയാറുള്ളത്. അജയ് അധികമൊന്നും സാസാരിക്കാറില്ലെന്നു മാത്രമല്ല താൻ പറയുന്നതെല്ലാം സശ്രദ്ധം കേൾക്കുകയും ചെയ്യും. ഇതിൽപരം ഗുണം മറ്റെന്തു വേണമെന്നാണ് താരം ചിരിയോടെ ചോദിക്കാറുള്ളത്.. 

സിനിമയിൽ തിളങ്ങി നിന്നകാലത്താണ് കജോൾ 1999 ഫെബ്രുവരി 24ന് ന‌ടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും നൈസ, യുഗ് എന്നീ രണ്ടു മക്കളുമുണ്ട്.

MORE IN ENTERTAINMENT
SHOW MORE