നിറ‍ഞ്ഞസദസ്സിൽ പൂമരം തിയറ്ററുകളിൽ

poomaram-t
SHARE

പലവട്ടം റിലീസിങ് വൈകിയ പൂമരം ഒടുവിൽ തിയറ്ററുകളിൽ. നടൻ ജയറാമിന്റെ മകൻ കാളിദാസൻ മലയാളത്തിൽ ആദ്യമായി നായകനാകുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനംചെയ്തത്. കൊച്ചിയിലെ നിറ‍ഞ്ഞസദസ്സിൽ ജയറാമും പാര്‍വതിയും കാളിദാസനും ചിത്രം കണ്ടു. 

കടവത്തൊരു തോണിയും , പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ടുമെല്ലാം തീർത്ത പ്രതീക്ഷകൾക്കുനടുവിലാണ് കാളിദാസനും ജയറാമും പാർവതിയും വന്നിറങ്ങിയത്. ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പത്മ തിയറ്ററിലേക്കെത്തിയത് ഏറെയും ചെറുപ്പക്കാരായിരുന്നു. വൈകിയെത്തിയ ചിത്രമെന്നരീതിയില്‍ വാർത്തയിലും ട്രോളുകളിലും ഇടം നേടിയപ്പോഴും പൂമരം ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് കാളിദാസനും കുടുംബവും.

നിറഞ്ഞസദസ് . സ്ക്രീനിൽ മകന്റെ മുഖം തെളിഞ്ഞപ്പോൾ ആവേശം ഒളിച്ചുവയ്്ക്കാതെ ജയറാമിന്റെ കയ്യടി. പൂമരത്തിലൂടെ മറ്റൊരു താരപുത്രൻകൂടി മലയാളസിനിമയിലേക്ക്.

MORE IN ENTERTAINMENT
SHOW MORE