കണ്ണിറുക്കി പ്രിയ കയറിയത് രൺവീറിന്റെ മനസിൽ

priya-and-ranveeer
SHARE

ഒറ്റകണ്ണിറുക്കൽ മതി ജീവിതം മാറിമറിയാൻ. പറഞ്ഞുവരുന്നത് പ്രിയാവാര്യരുടെ കാര്യമാണ്. കണ്ണിറുക്കി പ്രിയ കയറിയത് രൺവീർ സിങ്ങിന്റെ മനസിൽ. ഇന്റർനെറ്റിലെ പുതിയ സെൻസേഷനായ മലയാളികളുടെ സ്വന്തം പ്രിയവാര്യർ കണ്ണിറുക്കലിലൂടെ കയറിചെല്ലുന്നത് ബോളീവുഡിലേക്ക്.

രൺവീർ നായകനാകുന്ന പുതിയ ചിത്രം സിംബയിൽ പ്രിയ നായികയാകുന്നുവെന്നാണ് ബോളീവുഡിൽ നിന്നുള്ള വാർത്തകൾ. ചിത്രത്തിന്റെ നിർമാതാവ് കരൺജോഹറാണ് പ്രിയയെ തിരഞ്ഞെടുത്തതെന്നാണ് വിവരം. സാറാഅലിഖാൻ, ദീപിക പദുക്കോൺ, ജാൻവി എന്നിവരുടെ പേരും നായികാസ്ഥാനത്ത് ഉയർന്നുകേട്ടിരുന്നു. അവരെയെല്ലാം പിന്തള്ളിയാണ് പ്രിയയുടെ കടന്നുവരവ്. വാർത്തസത്യമാണെങ്കിൽ പ്രിയയ്ക്ക് ലഭിക്കുന്നത് കരിയറിലെ തന്നെ മികച്ച തുടക്കമായിരിക്കും. ഋഷികപൂറുൾപ്പടെയുള്ളവർ പ്രിയയുടെ കണ്ണിറുക്കലിനെ പ്രശംസിച്ച് ട്വീറ്റിട്ടിരുന്നതും വൈറലായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE