ആരാധകരെ നിരാശരാക്കി പ്രിയ വാര്യർ

priya-instagram
SHARE

സമൂഹമാധ്യമങ്ങളിലെ പ്രിയ താരമാണ് അഡാർ ലവ് എന്ന ചിത്രത്തിലെ നായികയായ പ്രിയ വാര്യർ. എന്നാൽ, ഇപ്പോൾ പ്രേക്ഷകരെ നിരാശരാക്കുന്ന ഒരു തീരുമാനവുമായി വന്നിരിക്കുകയാണ് പ്രിയ. ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് പ്രിയ പറയുന്നത്. പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട് ആഗസ്ത് വരെ അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല പ്രിയ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രിയയുടെ വിശദീകരണം.

സിനിമയെപ്പറ്റി വലിയ ധാരണകളൊന്നും ഇല്ലാതെ ചെറിയ വേഷത്തിനായി എത്തിയ ഞങ്ങളെക്കൊണ്ട് 'കണ്ണിറുക്കലും ഗൺ കിസ്സുമൊക്കെ' ചെയ്യിച്ചതിന്റെ മുഴുവൻ ക്രഡിറ്റും സംവിധാകയൻ ഒമർലുലുവിനവകാശപ്പെട്ടതാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയയുടെ കുറിപ്പ്. ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും പ്രിയ വ്യക്തമാക്കി. പ്രിയ വാര്യരുടെ കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ആദ്യം തന്നെ നിങ്ങൾ ഓരോരുത്തരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാൻ എത്തിയതായിരുന്നു. വൈറലായി മാറിയ 'കണ്ണിറുക്കലിന്റെയും' 'ഗൺ കിസ്സിന്റെയും' മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്പോട്ടിൽ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകൻ ഒമർ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാർത്ഥ്‌, മ്യൂസിക്ക് ഡയറക്ടർ ഷാൻ റഹ് മാൻ തുടങ്ങിയ എല്ലാ ടെക്‌നീഷ്യൻസിനും കോ- ആക്ടെർസിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.

പല ഇൻഡസ്ട്രികളിൽ നിന്നും ഒരുപാട് ഓഫേർസ് വരുന്നുണ്ട്. ആഗസ്ത് വരെ, 'ഒരു അഡാർ ലവ്' - ന്റെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ല.

ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാൽ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടൻമാർ ഉണ്ട്. അവർക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ. 

കൂടുതൽ ഓഡിഷനുകൾ ഉണ്ടാവട്ടെ! ❤

ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദി. 

MORE IN ENTERTAINMENT
SHOW MORE