മമ്മൂട്ടിയും മോഹന്‍ലാലും മംഗലൂരുവിൽ; ഊഷ്മളം ഈ സൗഹൃദനേരങ്ങള്‍

mammootty-mohanlal
മമ്മൂട്ടിയും മോഹൻലാലും സ്റ്റാഫംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം
SHARE

മലയാളസിനിമയുടെ ‘തലസ്ഥാനം’ ഈ കുറച്ചുദിവസത്തേക്കെങ്കിലും മംഗലൂരാണ്. കാരണം മമ്മൂട്ടിയും മോഹന്‍ലാലും അവിടെയാണ്. രണ്ട് പീരീഡ് സിനിമകള്‍ക്കായാണ് ഇരുവരും എത്തിയത് എന്നതാണ് വലിയ കൗതുകം.

ചരിത്രസിനിമയായ മാമാങ്കത്തിനായി മമ്മൂട്ടിയും നിവിന്‍പോളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയായകാന്‍ മോഹന്‍ലാലും. മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് ഇത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കൊച്ചുണ്ണിയിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നുണ്ട്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ കര്‍ഷകനും ചാവേറുമായ കഥാപാത്രമാണ് മമ്മൂട്ടിക്ക്.   

lal-mammoot-roshan

ഇത്തിക്കരപക്കിയുടെ ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അപ്പോഴും മാമാങ്കത്തിലെ മമ്മൂട്ടിയുടെ ലുക്ക് സസ്പെന്‍സ് ആയി തുടരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള  ചിത്രങ്ങളുമായി ആരാധകര്‍ കളം നിറയുകയാണ്. രണ്ടു പേരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത് എന്നത് ആരാധകരുടെ ചിത്രത്തിന് ഇരട്ടിമികവേകുന്നു.  

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് ഈ ഫോട്ടോയിലൂടെ സാക്ഷാത്ക്കരിച്ചതെന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്ദി അറിയിക്കുന്നുവെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. 

mohanlal-pakki

ചുരുക്കിപ്പറഞ്ഞാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടവേളകളില്‍ സൗഹൃദം ആഘോഷിക്കുകയാണ്. ഇരുവരുടെയും ആരാധകര്‍ക്കും ഈ കാഴ്ച ഊര്‍ജമേകുന്നു.  

MORE IN ENTERTAINMENT
SHOW MORE