തമിഴില്‍ ഏറ്റവും സെക്സിയായ നടൻ മലയാളി..! നടിയുടെ ഉത്തരം, വിഡിയോ

chandrika-ravi
SHARE

തമിഴിലെ ഏറ്റവും സെക്‌സിയായ നടന്‍ മലയാളി താരമാണെന്ന് നടി ചന്ദ്രിക രവി. അടുത്തിടെ ഒരു അഭിമുഖത്തില്‍ തമിഴിലെ ഏറ്റവും സെക്‌സിയസ്റ്റ് നായകന്‍ ആരാണെന്ന് ചോദിക്കുകയുണ്ടായി. അതിന് ചന്ദ്രിക പറഞ്ഞ ഉത്തരം ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. എന്നാല്‍ അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് തമിഴില്‍ അഭിനയിച്ചിരിക്കുന്നതെന്നും അവതാരകന്‍ ഓര്‍മിപ്പിച്ചു. മറ്റൊരാളുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടിട്ടും ഉത്തരം മാറ്റില്ലെന്ന നിലപാടിൽ നടി ഉറച്ചുനിന്നു. തമിഴിലെ ഒരു നടനെ തിരഞ്ഞെടുത്താല്‍ മറ്റ് നടന്മാരുടെ ആരാധകര്‍ക്ക് ഇഷ്ടമാകില്ല. അതുകൊണ്ട് ഞാന്‍ ഡിക്യു തന്നെ ഉറപ്പിക്കുകയാണെന്നും ചന്ദ്രിക പറഞ്ഞു.

മലയാളിയും പാതി തമിഴ്‌നാട്ടുകാരിയുമായ ചന്ദ്രികാ രവി സെയ് എന്ന തമിഴ് സിനിമയിലൂടെയാണ് ഇന്ത്യന്‍ സിനിമയില്‍ എത്തുന്നത്. രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും. 

ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ചന്ദ്രികയുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തിനോടും അഭിനയത്തിനോടും കടുത്ത താല്‍പര്യമുണ്ടായിരുന്നു. മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയാണ് ചന്ദ്രിക സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മിസ് വേള്‍ഡ് ഓസ്‌ട്രേലിയ, മിസ് ഇന്ത്യ ഓസ്‌ട്രേലിയ, മിസ് മാക്‌സിം ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE