ബാലയ്യയ്ക്കൊപ്പം അഭിനയിക്കാം, പക്ഷെ ഈ രണ്ട് നിബന്ധനകൾ പാലിക്കണം: നയൻതാര

nayanthara-balayya
SHARE

തെലുങ്ക് സൂപ്പര്‍ താരമായ ബാലയ്യ എന്ന ബാലകൃഷ്ണയുടെ  കെ. എസ് രവികുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ നയന്‍താര രണ്ടു നിബന്ധനകളാണ് വച്ചത്. നേരത്തെ ശ്രീരാമ രാജ്യത്തില്‍ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം തനിക്ക് അച്ഛനെ പോലെ എന്ന് നടി വ്യക്തമാക്കിയിരുന്നു. ഇതിനു തുടര്‍ച്ചയായി ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിര്‍ന്ന താരത്തോടൊപ്പം തീവ്രമായ പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ലെന്നാണ് നയന്‍താര ആദ്യം വ്യക്തമാക്കിയത്. തെലുങ്ക് തട്ടുപൊളിപ്പന്‍ പാട്ടില്‍ ഡാന്‍സ് കളിക്കാന്‍ തയ്യാറല്ലെന്നും  നയന്‍സ് വ്യക്തമാക്കിയെന്നാണ്  റിപ്പോര്‍ട്ടുകള്‍. 

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരുപാട് കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് നയന്‍താര. നായകന്റെ നിഴലില്‍ ഒരുങ്ങുന്ന കഥാപാത്രങ്ങളില്‍ നയന്‍സിന് താല്‍പര്യമില്ല എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.  ബാലയ്യയ്ക്കൊപ്പം നേരത്തെ അഭിനയിച്ച ശ്രീ രാമ രാജ്യം 2011 ലായിരുന്നു പുറത്തിറങ്ങിയത്. 

MORE IN ENTERTAINMENT
SHOW MORE