സിദ്ദീഖ് വിളിച്ചു; ത്രില്ലടിച്ച് ഉണ്ണി മുകുന്ദന്‍

unni-sidhique
SHARE

മാസ്റ്റർ പീസിലെ പൊലീസുകാരനായ ജോൺതെക്കനെ അഭിനന്ദിച്ച് നടൻ സിദ്ദിഖും. ജോൺതെക്കൻ ഐപിഎസായി മാസ്റ്റർ പീസിൽ തിളങ്ങിയ ഉണ്ണിമുകുന്ദനാണ് സിദ്ദിഖിന്റെ അഭിനന്ദനം അറിയിച്ചുള്ള ഫോൺവിളി ലഭിച്ചത്. ഉണ്ണിതന്നെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിക്കുകയായിരിന്നു. ഒരുപാട് സന്ദേശങ്ങൾ കഥാപാത്രത്തെ അഭിനന്ദിച്ച് ലഭിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും വിലപ്പെട്ടതായി കരുതുന്നത് സിദ്ദിഖേട്ടന്റെ വാക്കുകളായിരിക്കുമെന്നും ഉണ്ണി പറയുന്നു. ഇത് തന്നെപ്പോലുള്ളവർക്ക് വലിയ ആത്മ വിശ്വാസവും പ്രോത്സാഹനവും നൽകുമെന്നും ഉണ്ണി പറയുന്നു. സിദ്ദീഖിനെപ്പോലെ ഏറ്റവും പ്രതിഭാധനനായ നടന്‍ വിളിച്ചപ്പോഴത്തെ ത്രില്ല് ഒട്ടും മറച്ചുവയ്ക്കാതെയാണ് ഉണ്ണിയുടെ പോസ്റ്റ്. 

ക്രിസ്മസ് ചിത്രങ്ങളില്‍ വന്‍വിജയത്തിലേക്ക് കുതിപ്പ് നടത്തുകയാണ് മാസ്റ്റർ പീസ്. കേരളത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയാണ് മാസ്റ്റര്‍പീസ്. ചിത്രത്തിലെ യുവതാരങ്ങള്‍ ഇന്ന് മധ്യകേരളത്തിലെ തീയറ്ററുകളില്‍ എത്തി ചിത്രത്തിന്‍റെ വിജയാഘോഷങ്ങളില്‍ പങ്കുചേരുകയാണ്. 

MORE IN ENTERTAINMENT
SHOW MORE