മമ്മൂട്ടിയുടെ ഒക്കത്തേക്ക് ചാടാന്‍ കൊച്ചുമോള്‍, ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

mariyam-ameera-salman
SHARE

ദുൽഖറിന്റെ കുഞ്ഞുരാജകുമാരി മറിയമാണ് സോഷ്യൽമീഡിയയിലെ പുതിയതാരം. ദുൽഖറിന്റെ മടിയിലിരുന്നു വാവിട്ട് കരയുകയാണ് മറിയം. കരഞ്ഞു കൈനീട്ടി വിളിക്കുന്നത് മറ്റാരെയുമല്ല, ഉപ്പൂപ്പയെയാണ്. സാക്ഷാല്‍ മമ്മൂട്ടിയെ. അദ്ദേഹം ഗൗരവത്തില്‍ പക്ഷേ എന്തോ ആലോചനയിലാണ്.  ദുൽഖറും അമാലും മാറിമാറി ശ്രമിച്ചിട്ടും മറിയത്തിന്റെ കരച്ചിൽ മാറുന്നില്ല.  

ameera-mariam-salman

‘ഒന്ന് തിരിഞ്ഞുനോക്കൂ മെഗാസ്റ്റാർ..’ എന്നടക്കം രസികന്‍ കമന്റുകളാണ് ചിത്രത്തിന് ചുവട്ടില്‍.  മമ്മൂട്ടിയോടും ദുൽഖറിനോടും ഉള്ള അതേ സ്നേഹം ആരാധകർ മറിയത്തിനും നൽകുന്നുണ്ട്. മറിയം അമീറ സൽമാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റാണ്. ആലപ്പുഴയിലെ ഒരു കല്യാണച്ചടങ്ങില്‍ നിന്നാണ് ചിത്രങ്ങള്‍.

MORE IN ENTERTAINMENT
SHOW MORE