കല്യാണിയുടെ ഡാൻസാണോ, ലിസിയുടെ ഡാൻസാണോ നല്ലത്?

kalyani-dance
SHARE

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയുടെ അരങ്ങേറ്റത്തെ ഏറെ ആവേശത്തോടെയാണ് സിനിമാലോകം ഏറ്റുപിടിച്ചത്.  ഇപ്പോൾ ഹലോ സിനിമയിലെ ഒരു കല്യാണപാട്ടാണ് വൈറലാകുന്നത്. ഹാഫ് സാരി അണിഞ്ഞ് കിടിലൻ ലുക്കിൽ വിടർന്ന ചിരിയോടെ ആടിപ്പാടുകയാണ് കല്യാണി. പാട്ടും കല്യാണിയുടെ ലുക്കും നായകൻ അഖില്‍ അക്കിനേനിയ്ക്കൊപ്പമുള്ള ഡാൻസും ഏറെ മനോഹരം. ഒറ്റ ദിവസം കൊണ്ട് ഏഴു ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ ഈ പാട്ട് കണ്ടത്. കല്യാണിയുടെ അമ്മ ലിസി നായികയായ ചിത്രങ്ങളിലും അവരുടെ നൃത്തം ശ്രദ്ധേയമായിരുന്നു. 

മെരിസേ മെരിസേ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ താളം തീർത്തും ലളിതമാണ്. അനൂപ് റൂബെൻസിന്റേതാണു സംഗീതം. വിക്രം.കെ.കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ ചിത്രമായ ഹലോ ഈ മാസം 22ന് റിലീസിനെത്തും. 

MORE IN ENTERTAINMENT
SHOW MORE