രാജ്യം തിരഞ്ഞ നടിമാരില്‍ ഒന്നാമത് സണ്ണി‍; ആദ്യപത്തില്‍ ഒരു മലയാളി നടിയും

SHARE
sunny-leone

യാഹുവിന്റെ വാർഷിക വിശകല പ്രകാരം ഇൗ വർഷം ഏറ്റവും ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടിക പുറത്തുവന്നു. ആദ്യസ്ഥാനം സണ്ണി ലിയോണിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ  പ്രിയങ്ക ചോപ്രയ്ക്കും ഐശ്വര്യറായിക്കുമാണെങ്കില്‍ നാലാം സ്ഥാനം കത്രീന കൈഫിനാണ്. എന്നാൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നത് മലയാളി നടി കാവ്യാമാധവനാണ്. 

ദിലീപുമൊത്തുള്ള വിവാഹവും നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതുമാണ് കാവ്യയെ  തിരച്ചിൽ പട്ടികയിൽ മുന്നിലെത്തിച്ചതെന്നാണ് നിഗമനം. ഇൗ വർഷത്തെ വലിയ വാർത്തകളിലൊന്നായിരുന്നു ദിലീപിന്റെ അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ദിലീപ് കാവ്യ വിവാഹം. എന്തായാലും മലയാളത്തിൽ നിന്നൊരു നടി പട്ടികയിൽ ഇടം പിടിക്കുന്നത് അപൂർവമാണ്. 

കഴിഞ്ഞ ജൂലൈയില്‍സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍വെബ്ബര്‍ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീട് സണ്ണി ലിയോണ്‍വാര്‍ത്തകളില്‍നിറയുകയായിരുന്നു. ബോളിവുഡ് താരങ്ങളായ കത്രീന കൈഫും, ദീപിക പദ്ക്കോണും കരീന കപൂറും മംമ്ത കുൽക്കർണിയും ദിഷ പട്ടാണിയുമാണ് കാവ്യക്ക് മുമ്പുള്ള സ്ഥാനക്കാർ. 

MORE IN ENTERTAINMENT
SHOW MORE