കുഞ്ഞു തൈമൂറിന് ശിശുദിനത്തില്‍ ലഭിച്ചത് ഒന്നരക്കോടിയുടെ സമ്മാനം

saif-ali-khan-kareena
SHARE

ബോളിവുഡ് താര ദമ്പതികളായ സെയ്ഫ് അലിഖാന്റെയും  കരീന കപൂറിന്റെയും മകൻ തൈമൂറിന് പതിനൊന്ന് മാസം മാത്രമാണ് പ്രായം. ജൻമദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന കുഞ്ഞു തൈമൂറിന് ശിശുദിനത്തിൽ അച്ഛൻ നൽകിയത് കിടിലൻ സമ്മാനമാണ്.

ഒന്നരകോടി രൂപ വില വരുന്ന എസ്ആർടി ജീപ്പാണ് സെയ്ഫ് നേരിട്ടെത്തി വാങ്ങി നൽകിയത്. ഈ ജീപ്പ് തൈമൂറിന് വേണ്ടി പ്രത്യേകം വാങ്ങിയതാണെന്നും ചെറി റെഡ് നിറത്തിലുളള ബേബി സീറ്റ് തൈമൂറിന് ഇഷ്ടമാകുമെന്നും സെയ്ഫ് അലിഖാൻ പറയുന്നു. ഡിസംബർ 20 നാണ് തൈമൂറിന്റെ പിറന്നാൾ. ശിശുദിനത്തിൽ ഒന്നരകോടിയുടെ സമ്മാനമാണെങ്കിൽ ജൻമദിനത്തിൽ തൈമൂറിന് കിട്ടാൻ പോകുന്ന സമ്മാനത്തെ കുറിച്ചുളള ചർച്ചയിലാണ് ബോളിവുഡ്. ജൻമദിനത്തിനുളള ആഘോഷങ്ങള്‍ സൂപ്പര്‍ ദമ്പതികള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

MORE IN ENTERTAINMENT
SHOW MORE