ഭാര്യക്ക് വിവാഹേതരബന്ധമുണ്ടായാൽ; ഹ്രസ്വചിത്രം വിവാദമാകുന്നു

lakshmi-priyaa
SHARE

സമൂഹമാധ്യമങ്ങളിൽ ആളെ കൂട്ടി  ബിജു മേനോൻ ചിത്രം സാൾട് മാംഗോ ട്രീയിലെ നായികയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലി നായികയായി ഹ്രസ്വ ചിത്രം. സർജുൻ സംവിധാനം ചെയ്ത ലക്ഷ്മി എന്ന തമിഴ് ഹ്രസ്വ ചിത്രം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് പത്ത് ദിവസത്തിനുളളിൽ കണ്ടത.് ചിത്രത്തിന്റെ പ്രമേയത്തിന് നേരേ സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു. 

സുന്ദരിയും വിവാഹിതയുമായി ലക്ഷ്മി എന്ന സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടികളും ഭർത്താവും ഒക്കെയുളള ഗ്രാമീണത്വമുളള തമിഴ് സുന്ദരിയെ ചുറ്റിപറ്റിയാണ് സിനിമ നീങ്ങഉന്നത്. വിവാഹേതര ബന്ധത്തെ കുറിച്ചും, വിവാഹിതയായ സ്ത്രീയുടെ പ്രണയത്തെ കുറിച്ചുമൊക്കെ പരാമർശമുളളത് കൊണ്ട് ചിത്രം വിവാദത്തിൽ ഇടം പിടിക്കുകയും ചെയ്തു. വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ശക്തമായ വാദമുയർത്തുന്ന സിനിമയാണ് ലക്ഷ്മി. സ്ത്രീ സ്വാതന്ത്ര്യവും യാന്ത്രികമാക്കപ്പെടുന്ന പെൺജീവിതവും സിനിമയെന്ന മാധ്യമത്തിലൂടെ അതിശക്തമായി ആവിഷ്കരിക്കുകയാണ് സംവിധായകൻ. 

MORE IN ENTERTAINMENT
SHOW MORE