വോഡാഫോൺ ഐഡിയയില്‍ നിക്ഷേപവുമായി 'അദാനിയുടെ രക്ഷകന്‍'; വിഐയ്ക്ക് നല്ല നാളെയോ?

vodafone-idea-fpo
SHARE

സാമ്പത്തിക പ്രതിസന്ധിയുള്ള വോഡാഫോണ്‍ ഐഡിയയ്ക്ക് സേവനം മെച്ചപ്പെടുത്താനുള്ള ധനസമാഹരണ മാര്‍ഗമാണ് നടക്കാനിരിക്കുന്ന ഫോളോ ഓൺ പബ്ലിക്ക് ഓഫര്‍. 18,000 കോടിയുടെ ഫോളോ ഓൺ പബ്ലിക്ക് ഓഫറിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 5,400 കോടി രൂപ വോഡാഫോൺ ഐഡിയ സമാഹരിച്ചിട്ടുണ്ട്. ജിക്യുജി പാർട്‌ണേഴ്‌സ്, ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെൻ്റ്, യുബിഎസ് ഫണ്ട് മാനേജ്‌മെൻ്റ്, ജൂപ്പിറ്റർ ഫണ്ട് മാനേജ്‌മെൻ്റ് തുടങ്ങിയ ആങ്കർ നിക്ഷേപകരും നിന്നും ഇന്ത്യ ഇൻഫോലൈൻ, മോത്തിലാൽ ഓസ്വാൾ, എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, എസ്ബിഐ ജനറൽ ഇൻഷുറൻസും ക്വാണ്ട് എന്നിവരാണ് നിക്ഷേപം നടത്തിയത്. 

11 രൂപ നിരക്കിൽ 491 കോടി ഓഹരികളാണ് ആങ്കർ നിക്ഷേപകർ വാങ്ങിയത്.  16.20 ശതമാനമാണ് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ പങ്കാളിത്തം. അഞ്ച് മ്യൂച്വൽ ഫണ്ടുകൾ ചേർന്ന് ആകെ 874 കോടി രൂപ നിക്ഷേപിച്ചു. മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട് 500 കോടി രൂപയുടെ നിക്ഷേപം നടത്തി. ശ്രദ്ധേയമായ നിക്ഷേപം യുഎസ് ആസ്ഥാനമായുള്ള ജിക്യൂജി പാർട്‌ണേഴ്‌സിന്‍റേതാണ്. 1,345 കോടി രൂപയുടെ നിക്ഷേപമാണ് ജിക്യുജി പാര്‍ട്േണഴ്സ് നടത്തിയത്. നേരത്തെ അദാനി ഗ്രൂപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തി ശ്രദ്ധയാകര്‍ഷിച്ച നിക്ഷേപ സ്ഥാപനമാണ് ജിക്യുജി.

ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ സഹ സ്ഥാപകനും ചെയര്‍മാനുമായിട്ടുള്ള അമേരിക്ക ആസ്ഥാനമായ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാര്‍ട്ണേഴ്സ്. കഴിഞ്ഞ വർഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തിരിച്ചടി നേരിട്ട അദാനി ഓഹരികളില്‍ 15,000 കോടി രൂപയിലധികം നിക്ഷേപിച്ചാണ് ജിക്യുജി പാര്‍ട്ണേഴ്സ് വാർത്തകളിൽ ഇടം നേടിയത്. കഴിഞ്ഞ വർഷാവസാനം അദാനി സ്റ്റോക്കുകൾ കുതിച്ചുയർന്നപ്പോൾ വലിയ നേട്ടമാണ് ജിക്യുജി പാര്‍ട്ണേഴ്സ് സ്വന്തമാക്കിയത്. 

18,000 കോടി രൂപയുടെ എഫ്പിഒ

18,000 കോടി രൂപ സമാഹരിക്കാനുള്ള വോഡാഫോണ്‍– ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍ (എഫ്പിഒ) നാളെ ആരംഭിക്കും. 10-11 രൂപ നിരക്കിലാണ് എഫ്പിഒയ്ക്കുള്ള ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 21 വരെ നിക്ഷേപകര്‍ക്ക് എഫ്പിഒയ്ക്ക് അപേക്ഷിക്കാം. നിലവിലെ വിപണി വിലയേക്കാള്‍ ഏകദേശം 16 ശതമാനം ഡിസ്ക്കൗണ്ടിലാണ് എഫ്പിഒ വഴി ഓഹരികള്‍ ലഭ്യമാകുക. 6-9 മാസത്തിനുള്ളിൽ 5ജി സേവനങ്ങൾ പുറത്തിറക്കാന്‍ ഒരുങ്ങുന്ന വിഐയ്ക്ക് എഫ്പിഒ നിര്‍ണായകമാണ്. 5ജി സേവനങ്ങൾ നൽകാത്ത ഏക സ്വകാര്യ കമ്പനിയാണ് നിലവില്‍ വിഐ. 

നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,298 ഓഹരികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രൈസ് ബാന്‍ഡായ 10 രൂപയില്‍ 12,980 രൂപയും ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 14,278 രൂപയാണ് എഫ്പിഒയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യം.

GQG Partners once help Adani Stocks invest in Vodafone Idea FPO

MORE IN BUSINESS
SHOW MORE