സാന്‍റാ മോണിക്ക മെഗാ മില്യന്‍സ് ഫെസ്റ്റ്; വിദേശ വിദ്യഭ്യാസ എക്സ്പോ

santa-monica
SHARE

സാന്‍റാ മോണിക്കയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഗാ മില്യന്‍സ് വിദേശ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫെസ്റ്റ് തിരുവല്ല വിജയാ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്നു. മലയാള മനോരമ മാര്‍ക്കറ്റിങ് അഡ്വര്‍ട്ടൈസിങ് സെയില്‍സ് വൈസ് പ്രസിഡന്‍റ് വര്‍ഗീസ് ചാണ്ടി ഉദ്ഘാ‌ടനം ‌ചെയ്തു. സാന്‍റാ മോണിക്ക സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍, ഡയറക്ടര്‍ നൈസി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു. കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നായി നൂറിലധികം സര്‍വകലാശാലകളുടെ പ്രതിനിധികളാണ് എക്സ്പോയില്‍ പങ്കെ‌ടുക്കുന്നത്. വിദേശ വിദ്യാഭ്യാസം സംബന്ധിച്ച എല്ലാ സേവനങ്ങളും സംശയ നിവാരണത്തിനുള്ള അവസരവും പ്രദര്‍ശനത്തിലുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. 

Santa monica mega millions fest

MORE IN BUSINESS
SHOW MORE