മെഗാ മില്യൺസ് ഇന്‍റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റിൽ വൻ പങ്കാളിത്തം

santamonica
SHARE

സാന്‍റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മില്യൺസ് ഇന്‍റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റിൽ വൻ പങ്കാളിത്തം. കൊച്ചി ഇടപ്പള്ളി ലുലു മാരിയറ്റിൽ നടക്കുന്ന ഫെസ്റ്റിൽ വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്‍റോടുകൂടിയ ഇന്‍റേൺഷിപ്പുകളും  സ്വന്തമാക്കാം.

കാനഡ ,യു.എസ് - യുകെ ,ഓസ്ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, മാൾട്ട, ലാത്വിയ, സിങ്കപ്പൂർ, മലേഷ്യ, യു.എ .ഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നൂറ്റി  എഴുപതിലധികം വിദേശ സർവകലാശാലകളും കോളജുകളും ഫെസ്റ്റില്‍ അണിനിരക്കുന്നുണ്ട്. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ഫെസ്റ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. 

വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവർക്ക് മാത്രമല്ല പ്ലസ് ടു, ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും വിദേശ സ്കോളർഷിപ്പ് ഫെസ്റ്റിൽ പങ്കെടുക്കാം. വിദ്യാർഥികൾക്ക് സൗജന്യമായി അപേക്ഷ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്സ്മെൻറ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപിക്കാനും ഫെസ്റ്റിൽ സാധിക്കും. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാർഥികള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കാം. വിദേശ വിദ്യാഭ്യാസ ലോൺ സേവനങ്ങൾക്കായി പ്രമുഖ ബാങ്കുകളുടെയും കൗണ്ടറുകളും ഉണ്ടായിരിക്കും. സാന്‍റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പരിപാടിയിൽ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE