വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്‍ഡോടുകൂടിയ ഇന്‍റേണ്‍ഷിപ്പുകളും നേടാന്‍ അവസരം

santa-monica-fest
SHARE

വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്‍ഡോടുകൂടിയ ഇന്‍റേണ്‍ഷിപ്പുകളും നേടാന്‍ അവസരമൊരുക്കി 'മെഗാ മില്യൺസ് ഇന്‍റര്‍നാഷണല്‍ സ്കോളർഷിപ്പ് ഫെസ്റ്റ്'. നാളെമുതല്‍ ഏഴ് കേന്ദ്രങ്ങളിലാണ് മലയാള മനോരമയുമായി സഹകരിച്ച് സാന്‍റാ  മോണിക്ക ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. വിദേശത്ത് ഉപരിപഠനം ലക്ഷ്യമിടുന്നവര്‍ക്ക് പുറമെ പ്ലസ് ടു, ഡിഗ്രി അവസാന വർഷ വിദ്യാർഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. 

കാനഡ, യു കെ ,ഓസ്ട്രേലിയ, ന്യൂസീലൻഡ്, യു എസ് എ, ജർമനി, ഫ്രാൻസ് തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിന്ന് നൂറിലധികം സർവകലാശാലകളും കോളജുകളും ഫെസ്റ്റില്‍ നേരിട്ടെത്തും.  വിദ്യാർഥികള്‍ക്കും രക്ഷിതാക്കൾക്കും വിദേശ സര്‍വകലാശാല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം. സൗജന്യമായി അപേക്ഷ ഫോം നൽകാനും, സ്പോട്ട് പ്രൊഫൈൽ അസസ്സ്മെൻറ് നടത്താനും, ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും സാധിക്കും. തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ‍, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം ഫെസ്റ്റിലൂടെ മനസിലാക്കാം

ഏപ്രിൽ 6 ന് കൊച്ചി മാരിയറ്റിലും, 7 ന് കോട്ടയം ആൻസ് കൺവെൻഷൻ സെന്‍ററിലും, 12 ന് തിരുവല്ല വിജയ ഇൻറർനാഷണൽ കൺവെൻഷൻ സെന്‍ററിലും, 13 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലും, 21ന് കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിലും, 27 ന് തൃശൂർ ഹയാത്ത് റീജൻസിയിലും, മെയ് 4 ന് കണ്ണൂർ ബ്രോഡ് ബീനിലുമാണ് സ്കോളർഷിപ്പ് ഫെസ്റ്റ്. രാവിലെ 10 മുതൽ വൈകിട്ട് 5വരെയാണ് പ്രവേശനം. (സ്പോട്ട് രജിസ്ട്രേഷനുപുറമെ www.santamonicaedu.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തും  പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾ 0484– 4150999, 9645222999 എന്നീ ഫോണ്‍ നമ്പറുകളിൽ ലഭ്യമാകും. 

MORE IN BUSINESS
SHOW MORE