കല്യാണ്‍ എക്​പ്രസ്സ് മാര്‍ട്ടിന്‍റെ പുതിയ ഷോറൂം ഒല്ലൂരില്‍ തുറന്നു

kalyan
SHARE

കല്യാൺ എക്സ്പ്രസ് മാർട്ടിന്റെ പുതിയ ഷോറൂം തൃശൂർ ഒല്ലൂരിൽ പ്രവർത്തനം തുടങ്ങി. നിത്യോപയോഗ സാധനങ്ങളുൾപ്പെടെ എല്ലാവിധ സാധന സാമഗ്രികളും ലഭ്യമാക്കിയുളള കല്യാൺ എക്സ്പ്രസ്സ്‌ മാർട്ടിന്റെ മൂന്നാമത്തെ ഷോറൂമാണ് ഒല്ലൂരിൽ തുറന്നത്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ഗിഫ്റ്റ് ഐറ്റംസ് വരെയുള്ള ഉത്പന്നങ്ങൾ എക്സ്പ്രസ് മാർട്ടിൽ ലഭ്യമാണ്. നമ്പർ സേവ് ചെയ്ത് മെസ്സേജ് അയച്ചാൽ പുതിയ ഓഫറുകളെപ്പറ്റി അറിയുവാനും ഷോപ്പിങ് നടത്തുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എക്സ്പ്രസ് മാർട്ടിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. മേയർ എം.കെ വർഗീസ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമൻ, മക്കളായ മഹേഷ്, പ്രകാശ് മരുമക്കളായ വർദ്ധിനി പ്രകാശ്, മധുമതി മഹേഷ്,,,,, കല്യാൺ ജ്വലേഴ്സ് ചെയർമാൻ ടി.എസ് കല്യാണരാമൻ എന്നിവരും പങ്കെടുത്തു.

MORE IN BUSINESS
SHOW MORE