പ്രതിയോഹരി 50 രൂപ ലാഭവിഹിതം നേടാം; ഈ ആഴ്ചയിലെ കോര്‍പ്പറേറ്റ് നടപടികളറിയാം

മാര്‍ച്ച് നാല് മുതല്‍ ആരംഭിക്കുന്ന വ്യാപാര ആഴ്ചയില്‍ നാല് ദിവസം മാത്രമാണ് ഓഹരി വിപണിയില്‍ വ്യാപാരം നടക്കുന്നത്. എട്ടാം തീയതി മഹാശിവരാത്രി പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയാണ്. നാല് വ്യാപാര ദിവസങ്ങളിലായി നാല് കമ്പനികളുടെ ലാഭവിഹിതവും മൂന്ന് കമ്പനികളുടെ ഓഹരി വിഭജനവും നടക്കും. മാരികോ, സനോഫി ഇന്ത്യ തുടങ്ങിയ മുന്‍നിര കമ്പനികള്‍ വരുന്നഴ്ച എക്സ് ഡിവിഡന്‍റിനായി ഒരുങ്ങുകയാണ്. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന ആഴ്ചയിലെ കോര്‍പ്പറേറ്റ് നടപടികളറിയാം. 

ലാഭവിഹിതം

ഡിസിഎം ശ്രീറാം ലിമിറ്റഡ്  ഓഹരി ഉടമകള്‍ക്ക് നാല് രൂപ ലാഭവിഹിതം നല്‍കും. മാരികോ 6.50 രൂപയാണ് ഇടക്കാല ലാഭവിഹിതമായി നല്‍കുന്നത്. രണ്ട് ഓഹരികളും മാര്‍ച്ച് ആറിന് എക്സ് ഡിവിഡന്‍റ് ട്രേഡ് ചെയ്യും. സനോഫി ഇന്ത്യ മാര്‍ച്ച് ഏഴിന് എക്സ് ഡിവിഡന്‍റ് ട്രേഡ് ചെയ്യും. 50 രൂപയാണ് കമ്പനി പ്രതിയോഹരി ലാഭവിഹിതം നല്‍കുന്നത്. പഞ്ചശീല്‍ ഓര്‍ഗാനിക് 0.08 രൂപ ലാഭവിഹിതമായി നല്‍കും. മാര്‍ച്ച് ഏഴ് ആണ് എക്സ് ഡിവിഡന്‍റ്  തീയതി. 

ഓഹരി വിഭജനം

മൂന്ന് ഓഹരി വിഭജനങ്ങളും വ്യാപാര ആഴ്ചയില്‍ നടക്കും. ടൈഗര്‍ ലോജിസ്റ്റിക്സ് (ഇന്ത്യ)യുടെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. എക്സ്  സ്പ്ലിറ്റ് തീയതി മാര്‍ച്ച് 4. കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്‍റെ 2 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കും. എക്സ്  സ്പ്ലിറ്റ് തീയതി മാര്‍ച്ച് 5.  മനോരമ ഇന്‍ഡസ്ട്രീസിന്‍റെ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയിലേക്ക് വിഭജിക്കും. എക്സ് സ്പ്ലിറ്റ് തീയതി മാര്‍ച്ച് 7. 

ബോണസ് ഓഹരി

കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡ് 1:1 അനുപാതത്തില്‍ ബോണസ് ഓഹികള്‍ അനുവദിക്കും. ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. എക്സ് ബോണസ് തീയതി മാര്‍ച്ച് 5.

upcoming corperate actions; four stocks going to ex dividend in coming week