'നിക്ഷേപകേന്ദ്രമായി ഇന്ത്യ മാറും; യോഗ്യതയുള്ളവരുടെ കുറവുണ്ട്': പളനിവേല്‍ ത്യാഗരാജന്‍

mettalk
SHARE

അടുത്ത പതിറ്റാണ്ടില്‍ ലോകത്തിലെ മനുഷ്യവിഭവശേഷിയുടെ തലസ്ഥാനവും നിക്ഷേപകേന്ദ്രവുമായി ഇന്ത്യ മാറുമെന്ന് തമിഴ്നാട് ഐ.ടി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് മന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍. ജോലിക്ക് ആവശ്യമായ യോഗ്യതയുള്ളവരുടെ കുറവ് തൊഴില്‍ദാതാക്കള്‍ നേരിടുന്നുണ്ട്. അതേസമയം ഡിഗ്രി കൈവശമുണ്ടായിട്ടും ജോലിയില്ലാത്തവരുടെ എണ്ണവും പെരുകുന്നു. ആവശ്യമറി‍ഞ്ഞുള്ള വിദ്യാഭ്യാസമല്ല നല്‍കുന്നതെന്നതിന് തെളിവാണിതെന്നും മാറുന്നകാലത്തിനനുസരിച്ചുള്ള നവീകരണം ആവശ്യമെന്നും മന്ത്രി പറഞ്ഞു. സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന സംഘടിപ്പിക്കുന്ന മെറ്റ്– ടോക്ക് സീരീസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Dr. Palanivel Thayagarajan said that India will become the capital and investment center of the world's human resources

MORE IN SPOTLIGHT
SHOW MORE