തിരുവനന്തപുരത്ത് റോസ്ഗാർ മേള; പങ്കാളിയായി കേരളവും

rosgar
SHARE

പത്ത്‌ ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള കേന്ദ്ര പദ്ധതി റോസ് ഗാർ മേളയുടെ മൂന്നാംഘട്ടത്തില്‍ പങ്കാളിയായി കേരളവും. തിരുവനന്തപുരത്ത് നടന്ന മേളയില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വരര്‍ തേലി നിയമന ഉത്തരവുകള്‍ കൈമാറി. തിരുവനന്തപുരം മേഖലയില്‍ 108 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ 25 പേര്‍ക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന ഉത്തരവ് കൈമാറി. റെയിൽവേ, വി.എസ്.എസ്.സി, ഇപിഎഫ്ഒ, ,തപാൽ വകുപ്പ്, ബാങ്ക് ഓഫ് ബെറോ‍‍ഡ, പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് നിയമനം. റോസ്​ഗാർ മേളകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുന്നത് പരി​ഗണിക്കുമെന്ന് രാമേശ്വരർ തേലി പറഞ്ഞു. ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷണർ ആർ. ഗോവിന്ദരാജൻ, പ്രിൻസിപ്പൽ കമ്മീഷണർ  വി.എസ് ശ്രീലേഖ, തുടങ്ങിയവർ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE