ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40% അതിസമ്പന്നരായ 1% പേരുടെ കയ്യിൽ; റിപ്പോർട്ട്

cash 124
SHARE

ഇന്ത്യയിലെ ആകെ സമ്പത്തിന്‌റെ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈകളിൽ. ചാരിറ്റബിൾ ഓർഗനൈസേഷൻ ആയ ഓക്സ്ഫാം ഇൻറർനാഷണലിന്‌റെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 

ജനസംഖ്യയിൽ പകുതിയിൽ താഴെ ആളുകൾ ഒരുമിച്ച് സമ്പത്തിൻറെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നത്. ലോക ഇക്കണോമിക് ഫോറത്തിൻറെ വാർഷിക യോഗത്തിൽ സർവൈവൽ ഓഫ് ദ റിച്ചസ്റ്റ് എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്വിറ്റ്സർലൻഡിലെ ദാവോസിലാണ് ലോക ഇക്കണോമിക് ഫോറം നടക്കുന്നത്. 

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മുഴുവൻ സ്വത്തിനും 2 ശതമാനം നികുതി ചുമത്തിയാൽ അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവുള്ളവർക്കായി 40,423 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാർക്ക് 2.5 ശതമാനം നികുതി ചുമത്തിയാൽ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പിക്കാൻ സാധിക്കും.

2021–22ലെ ജിഎസ്ടിയുടെ ആകെ 14.83 ലക്ഷം കോടി രൂപയിൽ ഏകദേശം 64 ശതമാനവും താഴെത്തട്ടിലെ 50 ശതമാനം ജനസംഖ്യയിൽ നിന്നാണ്. 10 ശതമാനം സമ്പന്നരിൽ നിന്നുള്ളത് ജിഎസ്ടിയുടെ മൂന്ന് ശതമാനം മാത്രം. കോവിഡ് ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 121 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.  

Richest 1% own 40.5% of India's wealth

MORE IN BUSINESS
SHOW MORE